ഫുജൈറ: കേരളം വൻസാമ്പത്തിക പ്രിതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയും രാഖി ദുരന്തത്തിനു നൽകുന്നതിന് പോലും പണമില്ലന്ന് ആവർത്തിക്കുകയും പ്രവാസി കളുടെ ചികിത്സാ സഹായം പോലും നൽകാതിരിക്കുകായും ചെയ്യുന്ന സംസ്ഥാന സർക്കാർ കോടിക്കണക്കിനു രൂപ ധൂർത്തടിച്ചു നടത്തിയ ലോക കേരളസഭ മാമാങ്കത്തിനു ചിലവഴിച്ച കോടിക്കണക്കിനു രൂപയുടെ ഉറവിടം മുഖ്യമന്ത്രി ആകാശ യാത്രക്ക് ഉപയോഗിച്ചതു പോലെ രാഖി ഫണ്ട് തന്നെ ആണോ എന്ന് വ്യക്തമാക്കണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

പ്രവാസി ഫണ്ട് തുടങ്ങാനും ചിട്ടി തുടങ്ങാനും പ്രഖാപിക്കാൻ ഇതുപോലെ ഒരു സഭ എന്തിനാണെന്നാണ് പ്രവാസി സമൂഹം ചോദിക്കുന്നത്. പ്രവാസികളിൽ നിന്നും ഫണ്ട് ശേഖരിക്കാനുമാണോ സഭ രൂപീകരിച്ചത്. തന്നെ പ്രവാസി ക്ഷേമമല്ല പണത്തിൽ തന്നെ ആണോ സർക്കാർ ലക്ഷ്യം വെക്കുന്നതു എന്ന് മനസ്സിലാക്കാം. സമ്മേളനം ഒരു മാർക്‌സിസ്റ്റ് മേള ആയി മാറിയെന്നും പ്രസികൾക്കനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.