- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേന്ദ്ര ബജറ്റ് പ്രവാസി വിരുദ്ധം, ശക്തിയായി പ്രതിഷേധിക്കുന്നു: ഇൻകാസ് ഫുജൈറ
ഫുജൈറ: പ്രവാസി സമൂഹത്തെ പൂർണമായും നിഷേധിക്കുന്ന സമ്പൂർണ പ്രവാസി വിരുദ്ധ ബജറ്റാണ് കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലി എൻ ഡി എ സർക്കാരിനു വേണ്ടി അവതരിപ്പിച്ചതെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. സർക്കാർ പ്രവാസി വിരുദ്ധ സമീപനം തുടരുകയാണ്. പാസ്‌പോർട്ട് നിറം മാറ്റത്തിനെതിരെ സ്വീകരിച്ചതു പോലെ കൂട്ടായ ചെറുത്ത് നിൽപ്പിനായി പ്രവാസി സമൂഹം മുന്നോട്ടു വരണം. നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസികൾക്കായി ഒരു നയാപൈസ പോലും നീക്കി വെച്ചിട്ടില്ല. പുനധിവാസ പദ്ധതികളോ, യാത്ര ഇളവുകളോ, ഉണ്ടായില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും നേരിടാൻ ഒരു നടപടിയും ഇല്ല. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കർഷകർക്കായി കുറെ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും അതിന്നായി കാര്യമായ തുക ഒന്നും നീക്കി വെച്ചിട്ടില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് ഗുജറാത്തിൽ നിന്നും ആരംഭിച്ച തിരിച്ചടികൾ കൂടുതൽ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്ന് രാജസ്ഥാനിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ജനങ്ങൾ എല്ല
ഫുജൈറ: പ്രവാസി സമൂഹത്തെ പൂർണമായും നിഷേധിക്കുന്ന സമ്പൂർണ പ്രവാസി വിരുദ്ധ ബജറ്റാണ് കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലി എൻ ഡി എ സർക്കാരിനു വേണ്ടി അവതരിപ്പിച്ചതെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. സർക്കാർ പ്രവാസി വിരുദ്ധ സമീപനം തുടരുകയാണ്. പാസ്‌പോർട്ട് നിറം മാറ്റത്തിനെതിരെ സ്വീകരിച്ചതു പോലെ കൂട്ടായ ചെറുത്ത് നിൽപ്പിനായി പ്രവാസി സമൂഹം മുന്നോട്ടു വരണം. നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസികൾക്കായി ഒരു നയാപൈസ പോലും നീക്കി വെച്ചിട്ടില്ല.
പുനധിവാസ പദ്ധതികളോ, യാത്ര ഇളവുകളോ, ഉണ്ടായില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും നേരിടാൻ ഒരു നടപടിയും ഇല്ല. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കർഷകർക്കായി കുറെ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും അതിന്നായി കാര്യമായ തുക ഒന്നും നീക്കി വെച്ചിട്ടില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് ഗുജറാത്തിൽ നിന്നും ആരംഭിച്ച തിരിച്ചടികൾ കൂടുതൽ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്ന് രാജസ്ഥാനിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ജനങ്ങൾ എല്ലാ സീറ്റിലും കോൺഗ്രസ്സിനെ വിജയിപ്പിച്ചു കൊണ്ട് നൽകിയിരിക്കുന്നതെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.