- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇൻകാസ് മലപ്പുറം കമ്മിറ്റി ബിസിനസ് മീറ്റിൽ സജീവ ചർച്ചയുമായി ആര്യാടൻ മുഹമ്മദ്; തൊഴിൽ പ്രശ്‌നങ്ങൾ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി
ദോഹ : തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ വർദ്ധിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് അതേറ്റവും കുറഞ്ഞ ഒരു സംസ്ഥാനമായി മാറിയതായി കേരള വിദ്യുച്ഛക്തി മന്ത്രി ആര്യാടാൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് കേരളത്തിലെ തൊഴിൽ വ്യവഹാരമേഖലകളിലെ സാധ്യതകളെകുറിച്ച് ഇൻകാസ് മലപ്പുറം കമ്മറ്റി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്
ദോഹ : തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ വർദ്ധിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് അതേറ്റവും കുറഞ്ഞ ഒരു സംസ്ഥാനമായി മാറിയതായി കേരള വിദ്യുച്ഛക്തി മന്ത്രി ആര്യാടാൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് കേരളത്തിലെ തൊഴിൽ വ്യവഹാരമേഖലകളിലെ സാധ്യതകളെകുറിച്ച് ഇൻകാസ് മലപ്പുറം കമ്മറ്റി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സമരങ്ങൾ കൊണ്ട് പൊറുതി മുട്ടിയ കേരളത്തിലെ തൊഴിലാളികൾ ഇതിന്റെ പിന്നിലെ അപകടം തിരിച്ചറിഞ്ഞതും അവരുടെ ജീവിത നിലവാരത്തിൽ വന്ന ഉയർച്ചയുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു.കേരളത്തിലെ പാരമ്പര്യേതര ഊർജ്ജ മേഖലയിൽ വമ്പിച്ച സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ഈ മേഖലയിൽ മുതൽ മുടക്കാൻ സ്വകാര്യ സംരംഭകർ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജില്ലാടിസ്ഥാനത്തിൽ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒ.ഐ .സി .സി ഗ്ലോബൽ കമ്മറ്റി പഠിച്ചു കൊണ്ടിരിക്കുക യാണെന്നും ഒ ഐ സി സി യുടെ കർമമ പരിപാടികളിലെ പ്രധാന ഒരിനമായി ഒ ഐ സി.സി ഗ്ലോബൽ പ്രസിഡണ്ട് സി .കെ.മേനോൻ ഇതു പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒ ഐ .സി.സി ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂർ അറിയിച്ചു.
ഐ .സി.സി പ്രസിഡണ്ട് ഗിരീഷ് കുമാർ, നാരായണൻ ഒറിയന്റൽ ,സഫാരി അബൂബക്കർ, കബീർ ഖത്തർ സ്റ്റാർ ,റഊഫ് ടോക്കിയോ ഫ്രൈറ്റ് വി.വി.ഹംസ അൽ സുവൈദ് ഗ്രൂപ്പ്,വി എം .കരീം ,നിയാസ് കണ്ണൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹൈദർ നിലന്പൂർ, മുഹമ്മദ് അലി പൊന്നാനി ,സൈനുദീൻ വെന്നേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.