- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ കമ്മിറ്റി നെഹ്റു ജയന്തിയും ശിശു ദിനാഘോഷവും സംഘടിപ്പിച്ചു
ഫുജൈറ: സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന മനുഷ്യ സ്‌നേഹിയായ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു രാഷ്ട്ര ശില്പി യായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വെന്ന് മുൻ എം എൽ എ യും കോൺഗ്രസ് നേതാവുമായ കെ കെ ഷാജു പറഞ്ഞു. രാജ്യത്തെ ഇന്നത്തെ രൂപത്തിൽ പുരോഗതിയിൽ എത്തിക്കുന്നതിന് അടിത്തറ പാകിയ ദീർഘദൃഷ്ടിയോടെയുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പാഞ്ഞു. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ പണ്ഡിറ്റ് ജിയുടെ പേരിനെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്തി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു ജയന്തിയും ശിശു ദിനാഘോഷവും ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. വന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കള്ളപ്പണക്കാരെയും പൂഴ്‌ത്തി വെപ്പുകാരെയും ഒന്ന് സ്പർശിക്കാൻ പോലും തെയ്യാറാവാതെ പാവപ്പെട്ട സാധാരണക്കാരെ തെരുവിലിറക്കിയ പ്രധാനമന്ത്രി വിദേശത്തു വിസിൽ ഊതിയും ചെണ്ട കൊട്ടിയും രസിക്കുകയാണെന്നും അദ്ദേഹം കുറ്
ഫുജൈറ: സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന മനുഷ്യ സ്‌നേഹിയായ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു രാഷ്ട്ര ശില്പി യായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വെന്ന് മുൻ എം എൽ എ യും കോൺഗ്രസ് നേതാവുമായ കെ കെ ഷാജു പറഞ്ഞു. രാജ്യത്തെ ഇന്നത്തെ രൂപത്തിൽ പുരോഗതിയിൽ എത്തിക്കുന്നതിന് അടിത്തറ പാകിയ ദീർഘദൃഷ്ടിയോടെയുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പാഞ്ഞു.
ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ പണ്ഡിറ്റ് ജിയുടെ പേരിനെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്തി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു ജയന്തിയും ശിശു ദിനാഘോഷവും ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. വന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കള്ളപ്പണക്കാരെയും പൂഴ്‌ത്തി വെപ്പുകാരെയും ഒന്ന് സ്പർശിക്കാൻ പോലും തെയ്യാറാവാതെ പാവപ്പെട്ട സാധാരണക്കാരെ തെരുവിലിറക്കിയ പ്രധാനമന്ത്രി വിദേശത്തു വിസിൽ ഊതിയും ചെണ്ട കൊട്ടിയും രസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയിൽ കെട്ടിപ്പൊക്കിയ ഭരണകൂടം സാധാരണക്കാരെ ദുരിതക്കയത്തിലേക്കു തള്ളിവിടുകയാണ്.
കേരളത്തിൽ ഏറ്റവും ചുരുങ്ങിയ കാലയളവിൽ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോയ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും അക്രമങ്ങളും, ഗുണ്ടാ വിളയാട്ടവും, ബലാൽസംഗങ്ങളും പിടിച്ചു പറിയും കൊള്ളയും വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് തുടങ്ങി വച്ച പ്രധാനപ്പെട്ട വികസന പദ്ധതികൾ എല്ലാം നിലച്ച നിലയിലാണ്. കാരുണ്യ,സാന്ദ്വനം, തുടങ്ങിയ ചികിത്സാ ക്ഷേമപദ്ധതികളുടെ പ്രവർത്തനങ്ങൾ ഇല്ലാതായി. മുഖ്യന്ത്രിയെടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിക്കേണ്ട സഹായധനം പോലും ലഭിക്കാതെ രോഗികളും വലയുകയാണ്. കൂടെയുള്ള സഹപ്രവർത്തകർക്ക് പോലും മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഗർവ്വും അസഹനീയമായിരിക്കുന്നുവെന്നും അദ്ദേഹം തുടർന്നു.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ഡോക്ടർ കെ സി ചെറിയാൻ, സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡന്റ് ടി ആർ സതീഷ്‌കുമാർ ,ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ഷാജി പെരുമ്പിലാവ്, പി സി ഹംസ, സവാദ് യൂസുഫ് , സാമുവൽ വർഗീസ് ,നാസ്സർ പാണ്ടിക്കാട്, വത്സൻ കണ്ണൂർ, രവീദ്രൻ കുത്തൂർ, ഷാജൻ, സന്തോഷ്, പഴകുളം ശിവദാസൻ, ഏഴംകുളം സജു തുടങ്ങിയർ പ്രസംഗിച്ചു.