ഫുജൈറ: ഭാരതത്തിന്റെ ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസ്സിനുണ്ടായ അത്യുജ്ജല വിജയവും തിരിച്ചു വരവും മതേതര ജനാധിപത്യ ശക്തിയുടെയുടെ വിജയതുടക്കവും മോദി - ബിജെപി മുക്ത ഭാരതത്തിന്റെ കേളികൊട്ടുമാണെന്ന് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡണ്ടായതിന്റെ ഒന്നാം പിറന്നാൾ ആഘോഷ ദിനത്തിൽ തന്നെ ഇന്ത്യൻ ജനത സമ്മാനിച്ചു കൊണ്ടു അദ്ദേഹത്തിൽ ഇന്ത്യയുടെ രക്ഷകനെ കാണുന്നുവെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്.

ഫുജൈറയിലെ ഇൻകാസ് പ്രവർത്തകർ മധുരം വിതരണം ചെയതു കൊണ്ട് വിജയം ആഘോഷിച്ചു. പ്രസിഡണ്ട് കെ സി അബൂബക്കർ, ടി.ആർ സതീശ് കുമാർ, ഷാജി പെരുമ്പിലാവ്, നാസർ പറമ്പിൽ, നാസർ പണ്ടിക്കാട്, ജിതേഷ് നമ്പ്രാൻ, നാസർ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.