ഫുജൈറ : പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കിയ നടപടി റദ്ദാക്കണമെന്ന് ഇൻകാസ്  ഫുജൈറ പ്രസിഡന്റ്  കെ സി  അബൂബക്കർ  ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും   നിന്ന് ഗൾഫ് രാജ്യങ്ങളിലടക്കം ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ  പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ യു പി യെ സർക്കാർ  രൂപീകരിച്ചതാണ് പ്രവാസികാര്യ  മന്ത്രാലയം . രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ പങ്കും പ്രവാസികൾ അയക്കുന്ന പണമാണ്. ഇങ്ങനെയുള്ള പ്രവാസികളുടെ ക്ഷേമകാര്യങ്ങളടക്കം ശ്രദ്ധിക്കുന്നതിന്റെ ചുമതലയാണ് പ്രവാസികാര്യ വകുപ്പിനുള്ളത്.

കഴിഞ്ഞ 10 വർഷതിനുള്ളിൽ  പൂർണമായിട്ടല്ലങ്കിലും കുറേകാര്യങ്ങൾ  ചെയ്യാൻ പ്രവാസി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. വിസ തട്ടിപ്പുകൾ ഇല്ലാതാക്കുകയും , പെൺവാണിഭ സന്ഘനളെ  അമർച്ച  ചെയ്യാനും തൊഴിൽ  കരാറുകൾ നടപ്പാക്കാനും പ്രവാസികൾക്കും ഒരു നാഥനുണ്ടെന്ന അവസ്ഥ  ഉണ്ടാക്കാനും  കഴിഞ്ഞു.  മന്ത്രാലയം നിർത്തലാക്കിയതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടാനുള്ള  അവസരവും അവകാശവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യവുമാണ്.  5 വര്ഷം കേരളം ഭരിച്ചധപ്പോൾ  ഒരിക്കൽ പോലും പ്രവാസികളെ തിരിഞ്ഞ നോക്കാത്ത പ്രതിപക്ഷ  നേതാവ് വി എസ അച്ചുതാനന്ദൻ കേന്ദ്ര നടപടിയിൽ  സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഇക്കാര്യത്തിൽ ബിജെപി  ഒരക്ഷരവും മിണ്ടാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. അതുകൊണ്ട് പ്രവാസികാര്യവകുപ്പിനെ വിദേശകാര്യ വകുപ്പിൽ ലയിപ്പിച്ച നടപടി ഉടൻ റദ്ദാക്കണമെന്നും കേന്ദ്ര  സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.