- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേരളത്തെ മദ്യാലയമാക്കരുത്, മദ്യ നയം പിൻവലിക്കണം: ഇൻകാസ് ഫുജൈറ
ഫുജൈറ: കേരളത്തിലെ ബാർ മുതലാളിമാരിൽ നിന്ന് കൈപ്പറ്റിയ ആനുകൂല്യങ്ങൾക്ക് പ്രത്യുപകാരമായി കേരളം മുഴുവൻ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ സ്‌പോൺസർ ചെയ്തതും മൂന്നാംകിട സ്ത്രീകളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് വിവാദങ്ങൾ ഉണ്ടാക്കിയതും ഇടതു മുന്നണിക്ക് വേണ്ടി മദ്യമാഫിയയാണെന്നുള്ള റിപ്പോർട്ടുകൾ ശരിയായി വന്നിരിക്കയാണ് . കേരളത്തിലെ എൽ ഡി എഫ് ഭരണം മദ്യമുതലാളിമാർക്കും സ്വാശ്രയ മുതലാളിമാർക്കും മാത്രമായി മാറിയിരിക്കുന്നു. സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത സർക്കാർ അധികാരത്തിന്റെദാർഷ്ട്ട്യമാണ് കാണിക്കുന്നത്. സുപ്രീം കോടതി വരെ അംഗീകരിച്ച യു ഡി എഫ് മദ്യ നയം മാറ്റേണ്ട ഒരു സാഹചര്യവും കേരളത്തിലില്ല. മദ്യ ശാലകൾ തുറക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകി യിട്ടുള്ളത് എന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളം അത് ചെറുത്ത് തോൽപ്
ഫുജൈറ: കേരളത്തിലെ ബാർ മുതലാളിമാരിൽ നിന്ന് കൈപ്പറ്റിയ ആനുകൂല്യങ്ങൾക്ക് പ്രത്യുപകാരമായി കേരളം മുഴുവൻ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ സ്‌പോൺസർ ചെയ്തതും മൂന്നാംകിട സ്ത്രീകളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് വിവാദങ്ങൾ ഉണ്ടാക്കിയതും ഇടതു മുന്നണിക്ക് വേണ്ടി മദ്യമാഫിയയാണെന്നുള്ള റിപ്പോർട്ടുകൾ ശരിയായി വന്നിരിക്കയാണ് . കേരളത്തിലെ എൽ ഡി എഫ് ഭരണം മദ്യമുതലാളിമാർക്കും സ്വാശ്രയ മുതലാളിമാർക്കും മാത്രമായി മാറിയിരിക്കുന്നു.
സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത സർക്കാർ അധികാരത്തിന്റെ
ദാർഷ്ട്ട്യമാണ് കാണിക്കുന്നത്. സുപ്രീം കോടതി വരെ അംഗീകരിച്ച യു ഡി എഫ് മദ്യ നയം മാറ്റേണ്ട ഒരു സാഹചര്യവും കേരളത്തിലില്ല. മദ്യ ശാലകൾ തുറക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകി യിട്ടുള്ളത് എന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളം അത് ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. യു ഡി എഫ് സർക്കാർ അടച്ചിട്ട മുഴുവൻ ബാറുകളും തുറക്കാനും പുതിയവ അനുവദിക്കാനുമുള്ള നയം കേരളത്തെ അരാജകത്വത്തിലേക്കു നയിക്കുമെന്നും കുറ്റപ്പെടുത്തി.