- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എൻ ആർ ഐ കമ്മീഷൻ: മുഖ്യമന്ത്രി പ്രവാസികളോടു മാപ്പു പറയണം: ഇൻകാസ് ഫുജൈറ
ഫുജൈറ : ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികൾക്കായി യു ഡി എഫ് സർക്കാർ കൊണ്ട് വന്ന എൻ ആർ ഐ കമ്മീഷൻ മരവിപ്പിച്ചതിനു പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളോട് മാപ്പുപറയണമെന്ന് കോൺഗ്രസ് അനുഭാവ സംഘടനയായ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സിഅബൂബക്കർ ആവശ്യപ്പെട്ടു. പ്രവാസി വകുപ്പ് കൈകാര്യം ചെയ്യാന്മുഖ്യമന്ത്രിക്ക് സമയം ഇല്ലങ്കിൽ അദ്ദേഹം വകുപ്പ് ഒഴിഞ്ഞുമറ്റാരെയെങ്കിലും ഏൽപ്പിക്കണം.മുഖ്യമന്ത്രി ദുബായിൽ പ്രവാസികൾക്കായി നടത്തിയ മണിക്കൂറോളം നീണ്ട പ്രസംഗംവെറും പ്രഹസനവും മോഹന വാഗ്ദാനവും മാത്രമായി മാറിയെന്നു ഇത്വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പറഞ്ഞ വാക്കുകളോട് അല്പമെങ്കിലുംഅദ്ദേഹത്തിന് പ്രതിബദ്ധത ഉണ്ടെങ്കിൽ പ്രവാസി സമൂഹത്തോട് പരസ്യമായിമാപ്പു പറയണം. ഒരു വർഷത്തോളമായി കമ്മീഷന് ആവശ്യമായ ഓഫീസോ,ജീവനക്കാരെയോ നൽകാതെ സർക്കാർ ഇവരെ നോക്ക് കുത്തികളാക്കിയെന്നും അദ്ദേഹംആരോപിച്ചു. ഇ പി ജയരാജൻ നടത്തിയ ബന്ധു നിയമനം മാതൃകയിൽ ,കമ്മീഷനിൽ സിപി എമ്മുകാരെ യും സ്വന്തക്കാരെയും കുത്തി നിറക്കാൻ വേണ്ട
ഫുജൈറ : ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികൾക്കായി യു ഡി എഫ് സർക്കാർ കൊണ്ട് വന്ന എൻ ആർ ഐ കമ്മീഷൻ മരവിപ്പിച്ചതിനു പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളോട് മാപ്പുപറയണമെന്ന് കോൺഗ്രസ് അനുഭാവ സംഘടനയായ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സിഅബൂബക്കർ ആവശ്യപ്പെട്ടു.
പ്രവാസി വകുപ്പ് കൈകാര്യം ചെയ്യാന്മുഖ്യമന്ത്രിക്ക് സമയം ഇല്ലങ്കിൽ അദ്ദേഹം വകുപ്പ് ഒഴിഞ്ഞുമറ്റാരെയെങ്കിലും ഏൽപ്പിക്കണം.മുഖ്യമന്ത്രി ദുബായിൽ പ്രവാസികൾക്കായി നടത്തിയ മണിക്കൂറോളം നീണ്ട പ്രസംഗംവെറും പ്രഹസനവും മോഹന വാഗ്ദാനവും മാത്രമായി മാറിയെന്നു ഇത്വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്ക് പറഞ്ഞ വാക്കുകളോട് അല്പമെങ്കിലുംഅദ്ദേഹത്തിന് പ്രതിബദ്ധത ഉണ്ടെങ്കിൽ പ്രവാസി സമൂഹത്തോട് പരസ്യമായിമാപ്പു പറയണം. ഒരു വർഷത്തോളമായി കമ്മീഷന് ആവശ്യമായ ഓഫീസോ,ജീവനക്കാരെയോ നൽകാതെ സർക്കാർ ഇവരെ നോക്ക് കുത്തികളാക്കിയെന്നും അദ്ദേഹംആരോപിച്ചു. ഇ പി ജയരാജൻ നടത്തിയ ബന്ധു നിയമനം മാതൃകയിൽ ,കമ്മീഷനിൽ സിപി എമ്മുകാരെ യും സ്വന്തക്കാരെയും കുത്തി നിറക്കാൻ വേണ്ടിയാണ് ഇപ്പോൾകമ്മീഷനെ സർക്കാർ നോക്കുകുത്തിയാക്കിയത്. ഇതിനിടെ ഒഴിവു വന്ന അംഗങ്ങളുടെസ്ഥാനത്തേക്ക് പകരക്കാരെ നിയമിക്കണമെന്ന വിജ്ഞ്പനം പോലും സർക്കാർകാറ്റിൽ പറത്തിയെന്നും കെ സി അബൂബക്കർ കുറ്റപ്പെടുത്തി.