ഫുജൈറ :കോൺഗ്രസിനെ തകർക്കാനും ബിജെപി യെ വളർത്താനും സി പി എം നേതൃത്വത്തിലുള്ള സർക്കാർ കോൺഗ്രസ്‌നേതാക്കൾക്കെതിരെ കൂട്ട കള്ളക്കേസുകളെടു ക്കുകയാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആരോപിച്ചു .

ലാവ്ലിൻ കേസ് അന്വേഷിച്ചതിന്റെ പ്രതികാരം തീർക്കാനാണ് മുഖ്യമന്ത്രിപിണറായി വിജയൻ തന്റെ അധികാരം ദുരുപപയോഗപ്പെടുത്തുന്നത്. പിണറായിയുടെപകയുടെ ഇരയാണ് ടി പി ചന്ദ്രശേഖരൻ എന്ന് എല്ലാവർക്കും അറിയാം. അത്പ്രസിദ്ധവുമാണ്. ഒന്നര വർഷമായി അധികാരത്തിലുള്ള എൽ ഡി എഫ് സർക്കാരിന്റെഭരണ പരാജയം മറച്ചു വെക്കാനും ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ മകൻജെയ്ഷയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ അവസരത്തിൽഅതിൽ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു ബിജെപി യെ രക്ഷപ്പെടുത്താ നുമാണ്പുതിയ സംഘി ബന്ധത്തിലൂടെ പിണറായി ശ്രമിക്കുന്നത്. ആരോപണത്തിന്റെപുകമറയിൽ നിന്നും ഊതിക്കാച്ചിയ പൊന്നു പോലേ ജനപ്രിയനായ ഉമ്മൻ ചാണ്ടികൂടുതൽ ശക്തിയോടെ സൂര്യ തേജസ്സോടെ പുറത്തു വരുമെന്നും ജനങ്ങൾഅദ്ദേഹത്തോടൊപ്പം ഉണ്ടെന്നും ഇൻകാസ് പ്രസിഡന്റ് പറഞ്ഞു