ഫുജൈറ :കോൺഗ്രസ് ദേശീയ തലത്തിലും യു ഡി എഫ് കേരളത്തിലും ഉജ്ജ്വലമായ തിരിച്ചുവരവിന്റെ പാതയിയിലാണെന്നതിന്റയ് തെളിവാണ് പഞ്ചാബിലെഗുരുദാസ്പൂരിലും കേരളത്തിലെ വേങ്ങരയിലും ഉപ തിരെഞ്ഞെടുപ്പ് ഫലംതെളിയിക്കുന്നതെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

ബിജെപി യുമായി ഒത്തുകളിച്ചു ഏതാനും വോട്ടുകൾ വർധിപ്പിക്കാൻകഴിഞ്ഞെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ എൽ ഡി എഫ് നു കഴിഞ്ഞില്ല.പ്രതിപക്ഷ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഈ തെരെഞ്ഞെടുപ്പ്ഫലം സൂചിപ്പിക്കുന്നുണ്ട്. ബിജെപി യുടെയും സി.പി.എം ന്റെയും വർഗീയപ്രചാരണങ്ങൾ എസ് ഡി പിഐ ക്കു വോട്ടുകൾ വർധിക്കാൻ കാരണമായി എന്നത് ആശങ്കഉണ്ടാക്കുന്നതാണ്.

ദേശീയ തലത്തിലും കേരളത്തിലും ബിജെപി ക്കുണ്ടായതിരിച്ചടി ആശാവഹമായ മാറ്റമാണെന്നും മോദിയുടെ ജല്പനങ്ങൾ ജനംതിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ തെളിവാണിതെന്നും കേന്ദ്ര സംസ്ഥനസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണെന്നും ഇൻകാസ് പ്രസിഡന്റ് പറഞ്ഞു.