- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഭരണ പരാജയം മറക്കാൻ ഇടത് സർക്കാർ ഗിമ്മിക്കുകൾ കാണിക്കുന്നു: ഹക്കീം കുന്നിൽ
ഫുജൈറ : ഭരണ പരാജയം മറക്കാൻ ഇടത് സർക്കർ ഗിമ്മിക്കുകൾകാണിക്കുക യാണെന്നു കാസർഗോഡ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ പറഞ്ഞു.അധികാരത്തിൽ വന്നു ഒന്നര വർഷം കഴിഞ്ഞിട്ടും എടുത്തു കാണിക്കാവുന്ന ഒരുഭരണനേട്ടവും ഉണ്ടാക്കാനായിട്ടില്ലന്ന് മാത്രമല്ല പ്രവാസി സമൂഹത്തിനുഉപകാരപ്രദമായിരുന്ന നോർക്കയെയും പ്രവാസി ക്ഷേമനിധി ബോർഡ്,എൻ ആർ ഐകമ്മീഷൻ തുടങ്ങിയവയൊക്കെ തകർത്തു തരിപ്പണമാക്കിയെന്നും അദ്ദേഹംആരോപിച്ചു. കോൺഗ്രസിനെ തകർക്കാനും ബിജെപി യെ വളർത്താനും സഹായകരമായനടപടികളാണ് പിണറായി സർക്കാർ കേരളത്തിലും സി പി എം ദേശീയ തലത്തിലുംസ്വീകയ്ക്കുന്നതു. ബിജെപി ക്കു എതിരായ മുന്നേറ്റങ്ങളിൽ നിന്നും മതേതരകൂട്ടായ്മകളിൽ നിന്നും മുഖം തിരിച്ചു നിൽക്കുകയാണ് അവർ ചെയ്യുന്നത് .ദേശീയ തലത്തിൽ കോൺഗ്രസ് ഒരു വൻകുതിപ്പിന് ഒരുങ്ങി കഴിഞ്ഞു. രാജ്യത്തിന്റപല ഭാഗത്തും അതിന്റെ സൂചനകൾ വന്നു കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക്പ്രിയങ്കരനായായ ജനകീയ നേതാവായും രക്ഷകനായുംപുതു തലമുറയുടെ പ്രതീക്ഷയായുംരാഹുൽ ഗാന്ധി മാറിക്കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറ യിൽ ഇൻകാസ്നൽക
ഫുജൈറ : ഭരണ പരാജയം മറക്കാൻ ഇടത് സർക്കർ ഗിമ്മിക്കുകൾകാണിക്കുക യാണെന്നു കാസർഗോഡ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ പറഞ്ഞു.അധികാരത്തിൽ വന്നു ഒന്നര വർഷം കഴിഞ്ഞിട്ടും എടുത്തു കാണിക്കാവുന്ന ഒരുഭരണനേട്ടവും ഉണ്ടാക്കാനായിട്ടില്ലന്ന് മാത്രമല്ല പ്രവാസി സമൂഹത്തിനുഉപകാരപ്രദമായിരുന്ന നോർക്കയെയും പ്രവാസി ക്ഷേമനിധി ബോർഡ്,എൻ ആർ ഐകമ്മീഷൻ തുടങ്ങിയവയൊക്കെ തകർത്തു തരിപ്പണമാക്കിയെന്നും അദ്ദേഹംആരോപിച്ചു.
കോൺഗ്രസിനെ തകർക്കാനും ബിജെപി യെ വളർത്താനും സഹായകരമായനടപടികളാണ് പിണറായി സർക്കാർ കേരളത്തിലും സി പി എം ദേശീയ തലത്തിലുംസ്വീകയ്ക്കുന്നതു. ബിജെപി ക്കു എതിരായ മുന്നേറ്റങ്ങളിൽ നിന്നും മതേതരകൂട്ടായ്മകളിൽ നിന്നും മുഖം തിരിച്ചു നിൽക്കുകയാണ് അവർ ചെയ്യുന്നത് .ദേശീയ തലത്തിൽ കോൺഗ്രസ് ഒരു വൻകുതിപ്പിന് ഒരുങ്ങി കഴിഞ്ഞു. രാജ്യത്തിന്റപല ഭാഗത്തും അതിന്റെ സൂചനകൾ വന്നു കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക്പ്രിയങ്കരനായായ ജനകീയ നേതാവായും രക്ഷകനായുംപുതു തലമുറയുടെ പ്രതീക്ഷയായുംരാഹുൽ ഗാന്ധി മാറിക്കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറ യിൽ ഇൻകാസ്നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ സി ചെറിയാൻ, ടിആർ സതീഷ് കുമാർ, ജോജു മാത്യു, പി സി ഹംസ, ഷാജി പെരുമ്പിലാവ്, നാസർപാണ്ടിക്കാട്, നാസർ പറമ്പിൽ, മനാഫ്, സവാദ് യൂസുഫ്, മുനീർ കുമ്പിള നൗഷാദ്കന്യാപടി, എൻ എം അബ്ദുൽ സമദ്, വത്സൻ കണ്ണൂർ ,രവീന്ദ്രൻ കുത്തൂർ,തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് ഫുജൈറ യുടെ ഉപഹാരം പ്രസിഡന്റ് കെ സിഅബൂബക്കർ അദ്ദേഹത്തിന് സമ്മാനിച്ചു .