ഫുജൈറ: നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായ ഇന്ത്യൻ ജനതയെ സഹായിക്കാനുള്ള ഒരു നടപടികളുമില്ലാത്ത ബജറ്റ് പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചിരിക്കയാണെന്നു ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. ഒരു പ്രവാസി പരാമർശം പോലുമില്ലാത്ത ബജറ്റ് സമീപ കാല ചരിത്രത്തിൽ ആദ്യമാണ്.

പ്രവാസി ദിവസ് തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ ഗൾഫ്‌സന്ദർശന വേളയിലും നൽകിയ വാഗ്ദാനങ്ങൾ പൊള്ളയും കള്ളവുമാണെന്നു ബജറ്റ് തെളിയിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.