ഫുജൈറ : നിരോധിച്ച കറൻസി മാറിയെടുക്കാൻ പ്രവാസികൾക്ക് കേരളത്തിൽ സൗകര്യമൊരുക്കണമെന്നും കാലാവധി നീട്ടി നൽകണമെന്നും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ കേന്ദ്ര സർക്കാരിനോടാവശ്‌പ്പെട്ടു. ഏതാനും ദിവസത്തെ ലീവിൽ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കയ്യിലുള്ള കറൻസി മാറ്റിയെടുക്കാൻ ചെന്നൈ യിലും കൊൽക്കത്തയിലും ഡൽഹിയിലും പോകണമെന്നത് പ്രായോഗികമല്ല. മാത്രമല്ല സാമ്പത്തിക ചിലവും കൂടുതലാണ്. 25000 രൂപ മാറ്റിയെടുക്കാൻ അതിലും കൂടുതൽ ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഭൂരിപക്ഷം പേരും നാട്ടിലെത്തുന്ന ഗൾഫിലെ വേനൽ കാല അവധി കഴിയുന്നത് വരെ സമയം നീട്ടി നൽകണം. പോസ്റ്റ് ഓഫീസുകളിൽ നോട്ട് മാറ്റിയെടുക്കാൻ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി ഭാരതീയ ദിവസിൽ നിന്നും ഗൾഫ് സെഷൻ ഒഴിവാക്കിയത്
പ്രതിഷേധാർഹാമാണ്. സാധാരണ ഗൾഫ് പ്രവാസികൾക്കു തങ്ങളുടെ പ്രശ്‌നങ്ങൾ ഭരണാധികാരികളുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. ഗൾഫ് പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണയുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും സാധാരണക്കാരെ പ്രവാസി ഭാരതീയ ദിവസിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.
--