- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ നൽകുമ്പോൾ എംപിമാരെയും എംഎൽഎമാരെയും ആദ്യം പരിഗണിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഹരിയാന സർക്കാർ
ഛണ്ഡീഗഢ്: കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള പെതുപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന് ഹരിയാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്തയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് വ്യക്തമാക്കി. ആദ്യഘട്ട വാക്സിനൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടിക സമർപ്പിക്കാൻ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സർക്കാരിന്റെ നിർദ്ദേശം.
കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നേഴ്സുമാർക്കും പുറമേ ജോലിയുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊതു പ്രവർത്തകരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിൽ ഹരിയാന സർക്കാർ ശുപാർശ ചെയ്തത്. കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള പൊലീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, നിയമനിർമ്മാതാക്കൾ തുടങ്ങിയ മുഴുവൻ പൊതുജന സേവകരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് അനിൽ വിജ് വ്യക്തമാക്കി. മുൻഗണനാ ഗ്രൂപ്പുകൾ ക്രമീകരിക്കാനും വാക്സിൻ നൽകാനുള്ള പരിശീലനവും അവ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങൾക്കുമുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും അനിൽ വിജ് പറഞ്ഞു.
മറുനാടന് ഡെസ്ക്