മസ്‌ക്കറ്റ്: ആദായനികുതിയിനത്തിൽ വൻ വർധന വരുത്തിക്കൊണ്ട് സാമ്പത്തിക മന്ത്രാലയം ഉത്തരവിറക്കി. മുമ്പ് ടാക്‌സ് നിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട സംരംഭങ്ങളേയും ഇത്തവണ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ സാമ്പത്തിക നയം മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ഇതോടെ നികുതി ഇളവുകൾ ഉണ്ടായിരുന്ന സ്ഥാപനങ്ങളും നികുതി നൽകേണ്ട അവസ്ഥയായിട്ടുണ്ട്.

30,000 റിയാൽ പ്രതിവർഷം വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഇളവുകൾ പകരം മൂന്ന് ശതമാനം അടിസ്ഥാന നികുതി മന്ത്രാലയം ഇത്തവണ ഏർപ്പെടുത്തി. ഈ കമ്പനികൾ 2017 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്െ മൂന്നു ശതമാനം നികുതി അടയ്‌ക്കേണ്ടി വരും. മൈനിങ് കമ്പനികൾ, സ്വകാര്യസ്‌കൂളുകൾ, ഹോട്ടലുകൾ, യൂണിവേഴ്‌സിറ്റികൾ, നഴ്‌സറികൾ തുടങ്ങിയവയ്ക്ക് അനുവദിച്ചിരുന്ന ഇളവും ഇനി ഉണ്ടായിരിക്കില്ല.

നിലവിലുള്ള നികുതി സംവിധാനത്തിലെ പാകപ്പിഴകൾ ഒഴിവാക്കിയാണ് പുതിയ ഭേദഗതികൾ കൊണ്ടു വന്നിരിക്കുന്നത്.