- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്സ് റെയ്ഡ്
ചെന്നൈ: രാജ്യവ്യാപകമായി ജോയ് ആലുക്കാസിന്റെ ജുവല്ലറികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. തമിഴ്‌നാട്ടിലെയും കേരളത്തിലെയും അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഷോറൂമികളിലാണ് പരിശോധന നടക്കുന്നത്. കണക്കിൽപെടാത്ത വിധത്തിൽ കോടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ജുവല്ലറി വ്യവസായ രംഗത്തെ അതികായർക്കെതിരെ ഇൻകംടാക്‌സ് പരിശോധന നടക്കുനന്ത്. ജോയ് ആലുക്കാസിന് കീഴിലുള്ള 130 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. തമിഴ്‌നാട്ടിൽ ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിവിടങ്ങളിലുള്ള ജുവല്ലറികളിൽ പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ തുടങ്ങിയ റെയ്ഡിൽ എൺപതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകൾ നടത്തുന്നുണ്ട്.
ചെന്നൈ: രാജ്യവ്യാപകമായി ജോയ് ആലുക്കാസിന്റെ ജുവല്ലറികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. തമിഴ്‌നാട്ടിലെയും കേരളത്തിലെയും അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഷോറൂമികളിലാണ് പരിശോധന നടക്കുന്നത്.
കണക്കിൽപെടാത്ത വിധത്തിൽ കോടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ജുവല്ലറി വ്യവസായ രംഗത്തെ അതികായർക്കെതിരെ ഇൻകംടാക്‌സ് പരിശോധന നടക്കുനന്ത്. ജോയ് ആലുക്കാസിന് കീഴിലുള്ള 130 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.
തമിഴ്‌നാട്ടിൽ ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിവിടങ്ങളിലുള്ള ജുവല്ലറികളിൽ പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ തുടങ്ങിയ റെയ്ഡിൽ എൺപതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകൾ നടത്തുന്നുണ്ട്.