- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം ഇന്ധനവിലയിൽ വർധന ഉണ്ടാകും; ഡീസൽ വില പത്തു ശതമാനവും പെട്രോൾ വില അഞ്ചു ശതമാനവും വർധിക്കുമെന്ന് റിപ്പോർട്ട്
ദുബായ്: അടുത്ത മാസം ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. ജൂൺ മാസം പെട്രോൾ റീട്ടെയ്ൽ വിലയിൽ അഞ്ചു ശതമാനവും ഡീസൽ വിലയിൽ പത്തു ശതമാനവുമാണ് വർധന നേരിടുക. ജൂൺ ഒന്നു മുതൽ സ്‌പെഷ്യൽ ഗ്രേഡ് പെട്രോളിന് (95 ഒക്ടേൻ) ലിറ്ററിന് 1.67 ദിർഹത്തിൽ നിന്ന് 1.75 ദിർഹമായും സൂപ്പർ (98 ഒക്ടേൻ) ഗ്രേഡിന് ലിറ്ററിന് 1.78 ദിർഹത്തിൽ നിന്ന് 1.86 ദിർഹമായും വില വർധിക്കും. യഥാക്രമം 4.79 ശതമാനം, 4.49 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ വില വർധിച്ചിരിക്കുന്നത്. 91 ഒക്ടേന് (ഇ പ്ലസ് ഗ്യാസോലൈൻ) അഞ്ചു ശതമാനമാണ് വില വർധിച്ചിരിക്കുന്നത്. ലിറ്ററിന് 1.60 ദിർഹത്തിൽ നിന്ന് 1.68 ദിർഹമായും വില കൂടിയിട്ടുണ്ട്. ഡീസലിന് ലിറ്ററിന് 1.60 ദിർഹത്തിൽ നിന്ന് 1.77 ദിർഹമായും വില വർധിച്ചു. ഡീസലിന് 10.63 ശതമാനമാണ് വില വർധിച്ചിരിക്കുന്നതദ്. 2015 ഓഗസ്റ്റ് മുതൽ യുഎഇ ഊർജമന്ത്രാലയം പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന സബ്‌സിഡി എടുത്തു കളഞ്ഞതിനെ തുടർന്നാണ് ഇന്ധനങ്ങൾക്ക് വില വർധിക്കാൻ തുടങ്ങിയത്. 2016 ആദ്യ മൂന്നു മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിരുന്
ദുബായ്: അടുത്ത മാസം ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. ജൂൺ മാസം പെട്രോൾ റീട്ടെയ്ൽ വിലയിൽ അഞ്ചു ശതമാനവും ഡീസൽ വിലയിൽ പത്തു ശതമാനവുമാണ് വർധന നേരിടുക.
ജൂൺ ഒന്നു മുതൽ സ്‌പെഷ്യൽ ഗ്രേഡ് പെട്രോളിന് (95 ഒക്ടേൻ) ലിറ്ററിന് 1.67 ദിർഹത്തിൽ നിന്ന് 1.75 ദിർഹമായും സൂപ്പർ (98 ഒക്ടേൻ) ഗ്രേഡിന് ലിറ്ററിന് 1.78 ദിർഹത്തിൽ നിന്ന് 1.86 ദിർഹമായും വില വർധിക്കും. യഥാക്രമം 4.79 ശതമാനം, 4.49 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ വില വർധിച്ചിരിക്കുന്നത്.
91 ഒക്ടേന് (ഇ പ്ലസ് ഗ്യാസോലൈൻ) അഞ്ചു ശതമാനമാണ് വില വർധിച്ചിരിക്കുന്നത്. ലിറ്ററിന് 1.60 ദിർഹത്തിൽ നിന്ന് 1.68 ദിർഹമായും വില കൂടിയിട്ടുണ്ട്. ഡീസലിന് ലിറ്ററിന് 1.60 ദിർഹത്തിൽ നിന്ന് 1.77 ദിർഹമായും വില വർധിച്ചു. ഡീസലിന് 10.63 ശതമാനമാണ് വില വർധിച്ചിരിക്കുന്നതദ്.
2015 ഓഗസ്റ്റ് മുതൽ യുഎഇ ഊർജമന്ത്രാലയം പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന സബ്‌സിഡി എടുത്തു കളഞ്ഞതിനെ തുടർന്നാണ് ഇന്ധനങ്ങൾക്ക് വില വർധിക്കാൻ തുടങ്ങിയത്. 2016 ആദ്യ മൂന്നു മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിരുന്നുവെങ്കിലും ഏപ്രിൽ മുതൽ വില വർധിക്കുകയായിരുന്നു. തുടർച്ചയായി ഇതു മൂന്നാം മാസവും വില വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.