- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 - ഏകദിന ലോകകപ്പുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും വരാനിരിക്കുന്നു; മൂന്ന് ഫോർമാറ്റും ഒരുപോലെ പ്രധാനം; വ്യത്യസ്ത ടീമുകളുണ്ടാവില്ലെന്ന് രാഹുൽ ദ്രാവിഡ്; ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും
ജയ്പൂർ: ഏതെങ്കിലും ഒരു ഫോർമാറ്റിന് പരിശീലകനെന്ന നിലയിൽ അമിത പ്രധാന്യം നൽകില്ലെന്നും മൂന്ന് ഫോർമാറ്റും ഒരുപോലെ പ്രധാനമാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡ്.
ട്വന്റി 20 ലോകകപ്പും ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും വരാനിരിക്കുന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു ഫോർമാറ്റിന് അമിത പ്രാധാന്യം നൽകുന്ന സമീപനം ഉണ്ടാവില്ല. വിവിധ ഫോർമാറ്റുകൾക്ക് വ്യത്യസ്ത ടീമുകൾ എന്ന ഘട്ടത്തിലേക്ക് നിലവിലെ അവസ്ഥയിൽ ഇന്ത്യൻ ടീം എത്തിയിട്ടില്ല. മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന കളിക്കാരുണ്ടെന്നത് ശരിയാണ്. അത് എല്ലായിടത്തും ഒരുപോലെയാണ്.
ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനം നിരീക്ഷിക്കാനാണ് സമയം കണ്ടെത്തുകയെന്നും കളിക്കാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച ജയ്പൂരിൽ തുടക്കമാകാനിരിക്കെ ട്വന്റി 20 ടീമിന്റെ നായകനായി നിയമിതനായ രോഹിത് ശർമക്കൊപ്പമാണ് ദ്രാവിഡ് വാർത്താസമ്മേളനത്തിനെത്തിയത്.
???? ????: Some snapshots from #TeamIndia's 1⃣st practice session in Jaipur last evening. #INDvNZ pic.twitter.com/LcQsQVVNuR
- BCCI (@BCCI) November 16, 2021
ചില കോച്ചിങ് രീതികൾ അതുപോലെ തുടരും. പക്ഷെ ടീമുകൾക്ക് അനുസരിച്ച് അഥിന് വ്യത്യാസം വരും. കളിക്കാരെ മനസിലാക്കിയെടുത്ത് അവരിൽ നിന്ന് മികച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ കുറച്ചു സമയമെടുക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിക്കറ്റിന്റെ ആധിക്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ ടീമിന്. അതുകൊണ്ടുതന്നെ കളിക്കാരുടെ ജോലിഭാരം കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. കളിക്കാർക്ക് വിശ്രമം അനുവദിക്കുമ്പോൾ തന്നെ ടീമിന്റെ സന്തുലനം തകരാതെ നോക്കുകയും വേണം.
ഫുട്‌ബോളിൽ പോലും വലിയ കളിക്കാർ എല്ലാ മത്സരങ്ങളിലും കളിക്കാറില്ല. കളിക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം വളരെ പ്രധാനമാണ്. വലിയ ടൂർണെന്റുകൾ വരുമ്പോൾ പ്രധാന താരങ്ങൾ എല്ലാം സജ്ജരായിരിക്കുന്ന രീതിയിലുള്ള ജോലിഭാര്യം കൈകാര്യം ചെയ്യലാണ് വേണ്ടതെന്നും ദ്രാവിഡ് പറഞ്ഞു..
#TeamIndia preparations are in full swing ahead of the T20I series against #NewZealand, beginning from November 17.
- CRICKET VIDEOS ???? (@AbdullahNeaz) November 16, 2021
#INDvNZ #INDvsNZpic.twitter.com/FVzTFoaRIl
സ്പോർട്സ് ഡെസ്ക്