- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് വിക്കറ്റുമായി ചെഹൽ; മൂന്ന് വിക്കറ്റ് നേടി സുന്ദറും; വിൻഡീസിനെ കറക്കി വീഴ്ത്തി സ്പിന്നർമാർ; ചെറുത്ത് നിന്നത് ഹോൾഡർ മാത്രം; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾ ഔട്ടായി. 57 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ 1000ാമത്തെ മത്സരത്തിനായി കളത്തിലിറങ്ങിയ ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ നാലും വാഷിങ്ടൺ സുന്ദർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുത്തു.
ഒരു ഘട്ടത്തിൽ 22.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസിന്, എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ജെയ്‌സൻ ഹോൾഡർ ഫാബിയൻ അലൻ സഖ്യമാണ് രക്ഷകരായത്. ഹോൾഡർ വിൻഡീസ് ഇന്നിങ്‌സിലെ ഏക അർധസെഞ്ചുറി കുറിച്ച് അവരുടെ ടോപ് സ്‌കോററായി. സമ്പാദ്യം 57 റൺസ്. ഫാബിയൻ അലൻ 29 റൺസെടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 78 റൺസ്. 71 പന്തുകൾ നേരിട്ട ഹോൾഡർ നാലു സിക്‌സറുകൾ സഹിതം സഹിതമാണ് 57 റൺസെടുത്തത്. ഫാബിയൻ അലനാകട്ടെ, 43 പന്തിൽ രണ്ടു ഫോറുകളോടെ 51 റൺസുമെടുത്തു.
മൂന്നാം ഓവറിൽ തന്നെ വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റൺസെടുത്ത ഷായ് ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ വിൻഡീസിന്റെ തകർച്ചയും തുടങ്ങി. രണ്ടാം വിക്കറ്റിൽ ബ്രാണ്ടൻ കിംഗും(13), ഡാരൻ ബ്രാവോയും(18) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ബ്രാണ്ടൻ കിംഗിനെയും ഡാരൻ ബ്രാവോയെയും മടക്കി വാഷിങ്ടൺ സുന്ദർ വിൻഡീസ് പ്രതിരോധം തകർത്തു.
വിൻഡീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത് യുസ്വേന്ദ്ര ചാഹലായിരുന്നു. ഷമ്രാ ബ്രൂക്‌സിനെ(12) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ചാഹൽ നിക്കോളാസ് പുരാനെ(18) വിക്കറ്റിന് മുന്നിൽ കുടുക്കി. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ നേരിട്ട ആദ്യ പന്തിൽ മടക്കിയ ചാഹൽ നടുവൊടിച്ചതോടെ 79-7ലേക്ക് വിൻഡീസ് കൂപ്പുകുത്തി.
എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജേസൺ ഹോൾഡറും ഫാബിയൻ അലനും ചേർന്ന് 78 റൺസ് കൂട്ടുകെട്ടുയർത്തി വിൻഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 58 പന്തിൽ ഹോൾഡർ അർധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ഫാബിയൻ അലനെ(29) സ്വന്തം ബൗളിംഗിൽ പിടികൂടി സുന്ദർ വിൻഡീസിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. വിൻഡീസിന്റെ അവസാന പ്രതീക്ഷയായ ഹോൾഡറെ(57) പ്രസിദ്ധ് കൃഷ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ അവരുടെ അവസാന പ്രതിരോധവും തകർന്നു.
ചാഹലിനെ സിക്‌സിന് പറത്തിയ അൽസാരി ജോസഫ് അവസാന വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും ചാഹൽ തന്നെ അത് തല്ലിക്കെടുത്തിയതോടെ വിൻഡീസ് ഇന്നിങ്‌സ് 176 റൺസിലൊതുക്കി. 79-7ൽ നിന്ന് 100 പോലും കടക്കില്ലെന്ന് കരുതിയ വിൻഡീസിനെ ഹോൾഡറും അലനും ചേർന്ന് ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യക്കായി ചാഹൽ 9.5 ഓവറിൽ 49 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ സുന്ദർ ഒമ്പതോവറിൽ 30 റൺസിന് മൂന്നും പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 29 റൺസിന് രണ്ടും വിക്കറ്റെടുത്തു. എട്ടോവറിൽ 26 റൺസിന് ഒരു വിക്കറ്റെടുത്ത സിറാജും ബൗളിംഗിൽ തിളങ്ങി.


