- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഡോളറിനെ ആശ്രയിക്കേണ്ട; ഇന്ത്യയ്ക്കും യുഎഇയ്ക്കും സ്വന്തം കറൻസിയിൽ വ്യാപാര വിനിമയം നടത്താം; ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന കറൻസി സ്വാപ് കരാറിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും
ദുബായ്: ഡോളറിനെ ആശ്രയിക്കാതെ തന്നെ സ്വന്തം കറൻസിയിൽ ഇനി ഇന്ത്യയ്ക്കും യുഎഇയ്ക്കും വ്യാപാര വിനിമയം നടത്താം. ഇതുസംബന്ധിച്ച കറൻസി സ്വാപ് കരാറിൽ ഒപ്പുവച്ചതോടെ മറ്റൊരു കറൻസിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങൾക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല. യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശകറൻസികളെ ഒഴിവാക്കി രൂപയിലും ദിർഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറൻസി സ്വാപ് കരാർ. ഡോളറിന്റെ മധ്യസ്ഥം ഇല്ലാതെ നേരിട്ട് ഇരുരാജ്യങ്ങളും അവരുടെ കറൻസിയിൽ വ്യാപാരം നടത്തുന്നത് ഇരുകൂട്ടർക്കും ലാഭകരമാകും. 50 ബില്യൺ ഡോളറിന്റെ ഉഭയകക്ഷ കരാറിൽ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്താൻ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകൾക്ക് ഏറെ സഹായകമാകും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി. ഊർജം,
ദുബായ്: ഡോളറിനെ ആശ്രയിക്കാതെ തന്നെ സ്വന്തം കറൻസിയിൽ ഇനി ഇന്ത്യയ്ക്കും യുഎഇയ്ക്കും വ്യാപാര വിനിമയം നടത്താം. ഇതുസംബന്ധിച്ച കറൻസി സ്വാപ് കരാറിൽ ഒപ്പുവച്ചതോടെ മറ്റൊരു കറൻസിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങൾക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല.
യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശകറൻസികളെ ഒഴിവാക്കി രൂപയിലും ദിർഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറൻസി സ്വാപ് കരാർ. ഡോളറിന്റെ മധ്യസ്ഥം ഇല്ലാതെ നേരിട്ട് ഇരുരാജ്യങ്ങളും അവരുടെ കറൻസിയിൽ വ്യാപാരം നടത്തുന്നത് ഇരുകൂട്ടർക്കും ലാഭകരമാകും. 50 ബില്യൺ ഡോളറിന്റെ ഉഭയകക്ഷ കരാറിൽ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്താൻ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകൾക്ക് ഏറെ സഹായകമാകും.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി. ഊർജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലേയും ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാകുന്നതാണ് കറൻസി സ്വാപ് കരാർ. വിവിധ സമയങ്ങളിൽ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ചയും താഴ്‌ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം. ഇന്ത്യ യുഎഇയുമായി സഹകരിച്ച് ആഫ്രിക്കയിൽ വികസന പ്രവർത്തനം നടത്താനുള്ള കരാറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒപ്പുവച്ചിട്ടുണ്ട്.