കുവൈത്ത് : മതങ്ങളുടെ അന്തസന്ത മാനവമൈത്രിയോടെയുള്ള ജീവിതമാണെന്നിരിക്കെ അവയുടെ സംരക്ഷണം ബാധ്യതയായി ഏറ്റെടുക്കാന് വിശ്വാസി സമൂഹം തയ്യാറാവണമെന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് സംഘടിപ്പിച്ച പ്രവര്ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഐ.എസ്സ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര് അമാനി പറഞ്ഞു. മതത്തിന്റെ മറവില് സംഘര്ഷങ്ങളും ജാതീയതയും വളർത്തുകയും മത പണ്ധിതരേയും നേതാക്കളേയും സ്വജന പക്ഷപാതിത്വത്തിന്റെ പേരില് വേട്ടയാടി സൗഹാര്ദ്ദം തകര്ക്കുന്ന പ്രവണതകളില് നിന്ന് വിട്ടുനില്ക്കണം.

കക്ഷി മാല്‌സര്യം മറയാക്കി മത വിശ്വാസികള് സംഘട്ടനത്തിന് ആഹ്വാനം ചെയ്യുന്നത് ജുഗുപ്‌സാവഹമാണെന്ന് ജാബിര് അമാനി വിശദീകിരിച്ചു. ഐ.ഐ.സി ചെയര്മാന്  വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, അബ്ദുല് അസീസ് സലഫി, അയ്യൂബ് ഖാന്, അബുദറഹിമാന് തങ്ങള്, ഫിറോസ് ചുങ്കത്തറ, അന്വര് സാദത്ത്, സി.കെ അബ്ദുല്ലത്തീഫ്, അഷ്‌റഫ് ചന്ദനക്കാവ്, മുദ്ദസര് മാഷ്, ടി.എം.എ റഷീദ്, അബ്ദുന്നാസര് മുട്ടില് എന്നിവര് സംസാരിച്ചു.