- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജിഎഫ് മോട്ടോഴ്സ്, കേരള കാർസ്, ഒമേഗ മോട്ടോഴ്സ് എന്നീ സ്ഥാപനങ്ങൾ സ്വന്തമാക്കി ഇൻഡൽ കോർപ്പറേഷൻ; ഏറ്റെടുത്തത് 400 കോടിയിലേറെ രൂപാ മുതൽമുടക്കിൽ
കൊച്ചി: മുംബൈ ആസ്ഥാനമായ ഇൻഡൽ കോർപ്പറേഷന്റെ സഹോദര സ്ഥാപനമായ ഇൻഡൽ ഓട്ടോമോട്ടിവ്സ് മൂന്ന് ഓട്ടോമൊബൈൽ ഡീലർഷിപ്പുകൾ ഏറ്റെടുത്തു. ഇതോടെ കേരളത്തിലെ ഓട്ടോമൊബൈൽ രംഗത്തെ പ്രധാന പേരുകാരാവുകായണ് ഇൻഡൽ. എംജിഎഫ് മോട്ടോഴ്സ്, കേരള കാർസ്, ഒമേഗ മോട്ടോഴ്സ് എന്നീ സ്ഥാപനങ്ങളാണ് ഒന്നര വർഷം നീണ്ട നടപടിക്രമങ്ങളിലൂടെ 400 കോടിയിലേറെ രൂപാ മുതൽമുടക്കിൽ കമ്പനി ഏറ്റെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോസ്പിറ്റാലിറ്റി, ലീഷർ, ഫിനാൻസ്, ഇൻഷൂറൻസ്, ഓട്ടോമോട്ടിവ്, അടിസ്ഥാനസൗകര്യ കരാർ ജോലികൾ, കൃഷി, മാധ്യമം, വിനോദം തുടങ്ങിയ മേഖലകളിൽ ബിസിനസ് താൽപര്യമുള്ള സ്ഥാപനമാണ് 500 കോടി ആസ്തിയുള്ള ഇൻഡൽ കോർപ്പറേഷൻ. രാജ്യത്തെ ഏറ്റവും വലിയ ഫോർഡ് ഡീലറായ കൈരളി ഫോർഡിന്റെ ഉടമസ്ഥ കമ്പനിയാണ് കേരള കാർസ്. 18 വർഷം ബിസിനസ് പ്രവർത്തനം നടത്തുന്ന കൊച്ചി ആസ്ഥാനമായ എംജിഎഫ് മോട്ടോഴ്സ് പ്രമുഖ ഹ്യുണ്ടായ് ഡീലറായ എംജിഎഫ് ഹ്യുണ്ടായിയുടെ മാതൃസ്ഥാപനമാണ്. കേരളത്തിലെ പ്രമുഖ വോൾവോ ഡീലറാണ് ഒമേഗ മോട്ടോഴ്സ്. ഇൻഡൽ ഗ്രൂപ്പിന്റെ സ്വാഭാവിക വികസന പ്രക്രിയയുടെ ഭാഗമായാണ് പുത
കൊച്ചി: മുംബൈ ആസ്ഥാനമായ ഇൻഡൽ കോർപ്പറേഷന്റെ സഹോദര സ്ഥാപനമായ ഇൻഡൽ ഓട്ടോമോട്ടിവ്സ് മൂന്ന് ഓട്ടോമൊബൈൽ ഡീലർഷിപ്പുകൾ ഏറ്റെടുത്തു. ഇതോടെ കേരളത്തിലെ ഓട്ടോമൊബൈൽ രംഗത്തെ പ്രധാന പേരുകാരാവുകായണ് ഇൻഡൽ. എംജിഎഫ് മോട്ടോഴ്സ്, കേരള കാർസ്, ഒമേഗ മോട്ടോഴ്സ് എന്നീ സ്ഥാപനങ്ങളാണ് ഒന്നര വർഷം നീണ്ട നടപടിക്രമങ്ങളിലൂടെ 400 കോടിയിലേറെ രൂപാ മുതൽമുടക്കിൽ കമ്പനി ഏറ്റെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോസ്പിറ്റാലിറ്റി, ലീഷർ, ഫിനാൻസ്, ഇൻഷൂറൻസ്, ഓട്ടോമോട്ടിവ്, അടിസ്ഥാനസൗകര്യ കരാർ ജോലികൾ, കൃഷി, മാധ്യമം, വിനോദം തുടങ്ങിയ മേഖലകളിൽ ബിസിനസ് താൽപര്യമുള്ള സ്ഥാപനമാണ് 500 കോടി ആസ്തിയുള്ള ഇൻഡൽ കോർപ്പറേഷൻ. രാജ്യത്തെ ഏറ്റവും വലിയ ഫോർഡ് ഡീലറായ കൈരളി ഫോർഡിന്റെ ഉടമസ്ഥ കമ്പനിയാണ് കേരള കാർസ്. 18 വർഷം ബിസിനസ് പ്രവർത്തനം നടത്തുന്ന കൊച്ചി ആസ്ഥാനമായ എംജിഎഫ് മോട്ടോഴ്സ് പ്രമുഖ ഹ്യുണ്ടായ് ഡീലറായ എംജിഎഫ് ഹ്യുണ്ടായിയുടെ മാതൃസ്ഥാപനമാണ്. കേരളത്തിലെ പ്രമുഖ വോൾവോ ഡീലറാണ് ഒമേഗ മോട്ടോഴ്സ്.
ഇൻഡൽ ഗ്രൂപ്പിന്റെ സ്വാഭാവിക വികസന പ്രക്രിയയുടെ ഭാഗമായാണ് പുതിയ ഏറ്റെടുക്കലുകൾ. യമഹ, സുസുക്കി ഇരുചക്ര വാഹനങ്ങളുടെയും ഹോണ്ട കാറുകളുടെയും ഡീലർഷിപ്പടക്കം ഇൻഡലിന് ഓട്ടോമോട്ടിവ് വ്യവസായരംഗത്ത് ശക്തമായ സാന്നിധ്യമുണ്ട്. എംജിഎഫ് ഹ്യുണ്ടായിക്ക് മധ്യകേരളത്തിൽ നാല് ഷോറൂമുകളും 20 കസ്റ്റമർ ടച്ച്പോയിന്റുകളുമുള്ളപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫോർഡ് ഡീലറായ കൈരളി ഫോർഡിന് സംസ്ഥാനത്ത് 7 ഷോറൂമുകളാണുള്ളത്. അതേസമയം കേരള വോൾവോയ്ക്ക് കൊച്ചിയിൽ അത്യാധുനിക ഷോറൂമുണ്ട്. കേരളത്തിലെ വാഹനവിപണി സ്ഥിരമായ വളർച്ച കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഏറ്റെടുക്കൽ.
ഈ ഏറ്റെടുക്കലുകളോടെ ഇരുചക്ര വാഹനങ്ങളുടേതടക്കം ഇൻഡൽ ഓട്ടോമോട്ടിവിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോ ഡീലർ ടച്ച്പോയിന്റുകളുടെ എണ്ണം 70 കടന്നു. മാനവവിഭവശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും കമ്പനി നടത്തുന്ന ഗണ്യമായ നിക്ഷേപങ്ങൾ കണക്കുകളിലും പ്രതിഫലിക്കുണ്ട്. ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമായ ഇൻഡൽ മണി പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ പ്രമുഖ ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനമാണ് (എൻബിഎഫ്സി).
ദക്ഷിണേന്ത്യയിൽ കൂടുതൽ കേന്ദ്രീകൃതമായ കമ്പനിക്ക് 140-ലേറെ ശാഖകളുണ്ട്. അതേസമയം ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിൽ 3 സ്റ്റാർ, 4 സ്റ്റാർ, 5 സ്റ്റാർ ഹോട്ടലുകളുടെ ശൃംഖല തന്നെയുണ്ട്.