- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറായിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കാൻബറ: സ്വാതന്ത്ര ഇന്ത്യയുടെ 68 മത് സ്വാതന്ത്ര്യദിനാഘേഷം ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഒ ഐ സി സി യുടെ ക്യാൻബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓസ്‌ട്രേലിയൻ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പുമായ ബ്രിന്ദഗ്രിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോജോ മാത്യു സ്വാഗതവും ജയ്‌സൺ ജോർജ് നന്ദിയ
കാൻബറ: സ്വാതന്ത്ര ഇന്ത്യയുടെ 68 മത് സ്വാതന്ത്ര്യദിനാഘേഷം ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഒ ഐ സി സി യുടെ ക്യാൻബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓസ്‌ട്രേലിയൻ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പുമായ ബ്രിന്ദഗ്രിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജോജോ മാത്യു സ്വാഗതവും ജയ്‌സൺ ജോർജ് നന്ദിയും രേഖപ്പെടുത്തി. ഫാദർ വർഗീസ് വാവോലിൻ, ജേക്കബ് വടക്കേടത്ത് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിവ്യ അനിൽ, മിസ്സ് സാന്ദ്രാ രാജു എന്നിവർ യഥാക്രമം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിനും,അവതാരകയായും പ്രവർത്തിച്ചു.
സ്റ്റേജ് കമ്മിറ്റി, ഭക്ഷണ കമ്മിറ്റി ആഘോഷകമ്മിറ്റി എന്നിവയിൽ ആന്റണി പൗലോസ്, ലിക്‌സൻ ആന്റപ്പൻ, സുനിൽ തോമസ്, ജിബിൻ സെബാസ്റ്റിയൻ, ബിജുമോൻ തോമസ്, ഹാപ്പി ജോൺ, ജിനേഷ് ജോസ്, അനിരാജ് എന്നിവർ പ്രവർത്തിച്ചു. പീറ്റർ ആന്റ് ട്രാവൻസും, ലിബേർട്ടി ഫിനാൻസുമാണ് പ്രോഗ്രാമുകൾ സ്‌പോൺസർ ചെയ്തത്. പ്രസംഗമത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള ട്രോഫിയും വിതരണം ചെയ്തു