- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാൻഡിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിൽ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 12നു (ബുധൻ) വർണ, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നൂറുകണക്കിനു ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.ഇന്ത്യയുടെ സംസ്‌കാരം യൂണിവേഴ്‌സിറ്റിയിലെ മറ്റു വിഭാഗങ്ങളുമായി പങ്കുവയ്ക്കാനുള്ള അ
ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിൽ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 12നു (ബുധൻ) വർണ, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നൂറുകണക്കിനു ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.
ഇന്ത്യയുടെ സംസ്‌കാരം യൂണിവേഴ്‌സിറ്റിയിലെ മറ്റു വിഭാഗങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്നു യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ക്യൂൻസ് ലാൻഡ് മൾട്ടി കൾച്ചറൽ കോ-ഓർഡിനേറ്റർ വില്യം കോൺവെൽ പറഞ്ഞു. ലോകത്തുള്ള നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യയിൽനിന്നു വളരെയധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്റ്റുഡന്റ് റിലേഷൻസ് ഓഫീസർ റാണികാന്ത് സാധനാല ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രത്തെക്കുറിച്ചു വിവരിച്ചു. തുടർന്നു ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കൾച്ചറൽ ഡാൻസും സംഗീത പരിപാടിയും മത്സരങ്ങളും ഡിന്നറും നടന്നു.