ടോറോന്റോ: പനോരമ ഇന്ത്യയും, ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി ഇന്ത്യയുടെ 70- ാ മത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ടൊറോന്റോയിലെ യംഗ് - ഡൻഡാസ് സ്‌ക്വയറിൽ ആഘോഷിക്കും.

ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദിനേശ് ഭാട്ടിയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പനോരമ ഇന്ത്യവർഷം തോറും പ്രസിദ്ധീകരിക്കാറുള്ള സുവനീറിന്റെ പ്രകാശനവും ഒപ്പം നിർവ്വഹിക്കപ്പെടും.

ഒണ്ടാരിയോവിലെ മന്ത്രിമാർ, എംപി.മാർ, എംപി.പി.മാർ, സാമുദായിക സംഘടനാ നേതാക്കൾ, ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നതാണ്..തുടർന്നു അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങൾ വാശിയോടെ മത്സരിക്കുന്ന പരേഡും നടക്കും. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഏറ്റവും മനോഹരമായി പരേഡിൽ പങ്കെടുക്കുന്ന സംസ്ഥാനത്തിന് സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

മുൻ വർഷങ്ങളിൽ കേരളം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാറിമാറി നേടിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്ത് എന്തെങ്കിലും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആശാ വിശ്വനാഥു(647.389.8555) മായി ബന്ധപ്പെടാവുന്നതാണ്.

അന്നേദിവസം പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങൾ,കഥകൾ, കവിതകൾ, പരസ്യങ്ങൾ, എന്നിവ ജൂലൈ 15 മുൻപായി അയക്കേണ്ടതാണ്. സ്‌പോണ്‌സർഷിപ്പിനും വെണ്ടർ ബൂത്തിനും ചെയർപേഴ്‌സൺ - അനു ശ്രീവാസ്തവ ( 416.523.3935), സെക്രെട്ടറി - ശാലിനി ശ്രീവാസ്തവ (647.517.3211), പ്രോഗ്രാം കോർഡിനേറ്റർ വൈദേഹി (416.318.9846) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. info@ panoramanindia.org എന്ന ഈ-മെയിലിലും ബന്ധപ്പെടാം.

ഏറ്റവും പുതിയ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും www.panoramaindia.org സന്ദർശിക്കുക .