- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ വൈവിദ്ധ്യങ്ങളായ സ്വാതന്ത്ര്യ ദിന പരിപാടികൾ ഒരുക്കി പ്രവാസി സമൂഹം
മനാമ: അറുപത്തി എട്ടാമത് സ്വാതന്ത്ര ദിനം വിവിധ പരിപാടികളോടെയാണ് ബഹ്‌റനിലെ പ്രവാസി സംഘടനകൾ ആഘോഷിച്ചത്. ഇന്ത്യൻ എംബസ്സി യുടെ സ്വാതന്ത്ര ദിനാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു ഇന്ത്യൻഅംബാസിഡാർ ഡോ:മോഹൻ കുമാർ പതാക ഉയർത്തി. ദേശീയ ഗാനാലാപനവും നടന്നു. അദ്ദേഹം സ്വാതന്ത്ര ദിന സന്ദേശവും നല്കി. ചടങ്ങുകൾക്ക് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ആനന്ദ
മനാമ: അറുപത്തി എട്ടാമത് സ്വാതന്ത്ര ദിനം വിവിധ പരിപാടികളോടെയാണ് ബഹ്‌റനിലെ പ്രവാസി സംഘടനകൾ ആഘോഷിച്ചത്. ഇന്ത്യൻ എംബസ്സി യുടെ സ്വാതന്ത്ര ദിനാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു ഇന്ത്യൻഅംബാസിഡാർ ഡോ:മോഹൻ കുമാർ പതാക ഉയർത്തി. ദേശീയ ഗാനാലാപനവും നടന്നു. അദ്ദേഹം സ്വാതന്ത്ര ദിന സന്ദേശവും നല്കി.
ചടങ്ങുകൾക്ക് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ആനന്ദ് ലോബോയും എക്‌സിക്യുട്ടിവ്അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നല്കി. ചടങ്ങിൽ ഐ സി ആർ എഫ്പുറത്തിറക്കിയ പതിനാറാമത് വാർത്താ ബുള്ളറ്റിൻ പ്രകാശനം ഐ സി ആർഎഫ് ചെയർമാൻ ഭഗവാൻ അസ്സപ്പോട്ട അംബസ്സിഡറിനു നല്കി പ്രകാശനംനിർവഹിച്ചു.
ഇന്ത്യൻ സ്‌കൂളിൽ വച്ച നടന്ന ആഘോഷങ്ങൾക്ക് ചെയർമാൻ അബ്രഹാംജോൺ നേതൃത്വം നല്കി.റിഫ ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻഅബ്രാഹം ജോൺ പതാക ഉയർത്തി വൈസ് ചെയർമാൻ ആർ പവിത്രൻ സെക്രട്ടറി രമേശ് സാംബശിവൻ മറ്റ് എക്‌സിക്യുറ്റിവ് അംഗങ്ങൾ നേതൃത്വം നല്കി. അദ്ധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർധികളും ചടങ്ങിൽ പങ്കെടുത്തു
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ രാവിലെ 7 മണിക്ക് സമാജം സെക്രെടി ജി കെ നായർ പതാക ഉയർത്തി സെക്രട്ടറി മനോജ് മാത്യു മറ്റ് കമ്മറ്റി അംഗങ്ങൾ സമാജം അംഗങ്ങൾ എന്നിവർസന്നിഹിതരായിരുന്നു
കേരള കത്തോലിക് അസ്സോസിയെഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങുകൾക്ക്പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് നേതൃത്വം നല്കി രാവിലെ കെ സി എഅംഗണത്തിൽ അദ്ദേഹം പതാക ഉയർത്തി ചടങ്ങുകളിൽ കെ സി എ അംഗങ്ങളുംഭാരവാഹികളും പങ്കെടുത്തു
ബഹ്‌റിനിലെ യൂത്ത് കൊൺഗ്രസ്സ് കൂട്ടായ്മയായ ഐ വൈ സി സി ഹമദ് ടൗൺഏരിയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രാവിലെ ഹമദ് ടൗണിൽ സ്ഥിതി ചെയ്യുന്നഓഫീസിൽ വച്ച് പതാക ഉയർത്തി ഉച്ചക്ക് സ്വാതന്ത്ര സ്മൃതി ദിനംആചരിക്കുകയും അന്നദാനം നടത്തുകയും ചെയ്തു. സൽമാനിയ ഏരിയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് കുട്ടികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു
മാർത്തോമ യുവജന സഖ്യം സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചത് എൻ ഇസി അങ്കണത്തിലായിരുന്നു.റെവ് ഫാ :റേഞ്ചി വർഗീസ് മല്ലപ്പള്ളി പതാകഉയർത്തി. തുടർന്നു നടന്ന പരിപാടികളിൽ സഖ്യം അംഗങ്ങൾ പങ്ക് ചേർന്നു.ഗാന്ധിയൻ ആശയങ്ങളിൽ നിന്നും നെഹാറുവിയൻ സിദ്ധാന്തങ്ങളിൽ നിന്നുംമാറിപ്പോയതാണ് നമ്മുടെ ഭാരതം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി എന്ന്ബഹറിനിലെ പ്രശസ്ത സാമൂഹിക സേവകൻ കെ റ്റി സലിം .ബഹ്‌റൈന്മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനസമ്മേളനത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അധർമതോടോപ്പമല്ലാതെ ധർമത്തോടോപ്പമായിരിക്കണം യുവജനങ്ങൾ എന്ന്അദേഹം ഓർമിപ്പിച്ചു. സഖ്യം അധ്യക്ഷൻ റെവ് ഫാ :റേഞ്ചി വർഗീസ് മല്ലപ്പള്ളിആധ്യക്ഷം വഹിച്ച യോഗത്തിൽ റെവ്.ജേക്കബ് വി ജോർജ്, ജുബിൻ ജോൺ,ഫിന്നി എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തി ഗാനാലാപനം നടന്നു