ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ (ബിഎംഎ) ഇന്ത്യുടെ 69-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ മൈതാനത്തിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റ് അംഗം ലൂക്ക് ഹവാർത്ത് എംപി മുഖ്യാതിഥിയായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ആണ്ടുതോറും നടന്നുവരുന്ന ഓണകളികളും നടന്നു. ബിഎംഎ പ്രസിഡന്റ് ജോസഫ് സേവ്യറും സെക്രട്ടറി രാജേഷ് നായരും പരിപാടികൾക്കു നേതൃത്വം നൽകി.