- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ സ്വർഗാരോപണതിരുനാളും സ്വാതന്ത്ര്യദിനാഘോഷവും നടത്തി
കോർക്ക്: കോർക്ക് സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണതിരുനാളും ഭാരതത്തിന്റെ അറുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു. വിൽട്ടൺ സെന്റ് ജോസഫ് പള്ളിയിൽ നടന്ന സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള കുർബാനയ്ക്ക് വികാരി fr. Cormac Breathmac മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘ
കോർക്ക്: കോർക്ക് സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണതിരുനാളും ഭാരതത്തിന്റെ അറുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു. വിൽട്ടൺ സെന്റ് ജോസഫ് പള്ളിയിൽ നടന്ന സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള കുർബാനയ്ക്ക് വികാരി fr. Cormac Breathmac മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോർക്ക് മേയർ Chris OLeary ദേശീയ പതാക ഉയർത്തി. Fr. Cormac അയർലണ്ടിന്റെ ദേശീയ പതാകയും ഉയർത്തി. ഇരുവരും സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശങ്ങൾ നൽകി. തുടർന്ന് കോർക്കിലെ മതബോധന വിദ്യാർത്ഥികൾ രണ്ടു രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിച്ചു.
ഇന്ത്യയുടെ Armed Force-ൽ സേവനം അനുഷ്ഠിച്ച സണ്ണി ജോസഫിനെ മേയർ പൂച്ചെണ്ട് നൽകി ആദരിച്ചു. ചടങ്ങിൽ പങ്കെടുത്തുവർക്ക് മധുരം വിതരണം ചെയ്തു. നൂറിൽപരം വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങിൽ പള്ളി കൈക്കാരൻ ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.