കാനഡ: ഇൻഡോ കനേഡിയൻ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിന ആഘോഷം 13 ന് ബ്രാംപ്റ്റൺ കമ്യുണിറ്റി സെന്ററിൽ നടത്തും. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉത്ഘാടന കർമ്മവും ഇന്ത്യൻ പതാക ഉയർത്തലും ഇന്ത്യൻ കോൺസിൽ ജനറൽ ദിനേഷ് ഭാട്ടിയ നിർവഹിക്കും.

തുടർന്ന് പത്ര മാദ്ധ്യമരംഗത്തെ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും മാദ്ധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി എഴുതുവാനും പ്രസിദ്ധീകരിക്കുവാനും ഇൻഡോ കനേഡിയൻ കുടിയേറ്റക്കാർ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ,അധികാര തല ദുരുപയോഗം, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിനു കളങ്കം ചാർത്തുന്ന രീതിയിലുള്ള വിദേശ ഇടപെടലുകൾ എന്നിങ്ങനെ ഉള്ള പ്രശ്‌നങ്ങളെ ദൃശ്യ ശ്രെവ്യ അച്ചടി മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്രമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിദേശ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി വിശദമായ പ്രഭാഷണം കനേഡിയൻ ജേർണലിസ്‌റ് ഫോർ ഫ്രീ എക്‌സ്‌പ്രെഷൻ എക്‌സികുട്ടീവ് ഡയറക്ടർ ടോം ഹെൻഹേഫെർ നടത്തും .

രണ്ടാം ലോക മഹായുദ്ധകാലത്തു 1914 -ൽ ഇന്ത്യൻ കുടിയേറ്റക്കാരുമായി കാനഡയുടെ തീരത്തു എത്തിയ കപ്പലിലെ യാത്രക്കാരെ ദിവസങ്ങളോളം ക്ലേശകരമായ കാലാവസ്ഥയിൽ തടഞ്ഞു വക്കുകയും തിരികെ അയക്കുകയും ചെയ്തസാഹചര്യവും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ഇവരെ വധിക്കുകയും ഉണ്ടായി.ഈ സംഭം നടന്നു 100 വർഷത്തിന് ശേഷം ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പരസ്യ മാപ്പ് പറഞ്ഞ 'കോമഗാട്ട മാരൂ' സാഹചര്യത്തെ പറ്റി വിശദമായ പ്രഭാഷണം സോണിയ സിദ്ധു ,മെമ്പർ ഓഫ് പാർലമെന്റ് നടത്തും.

ഇന്ത്യൻ വംശജനും,മലയാളിയും,ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആനന്ദ് സതീഷ് എഴുതിയ '''Emerson for Digital Age' എന്ന പുസ്തക പ്രകാശനം ഹരീന്ദർ മൽഹി എം പി പി നിർവഹിക്കും.
ഡോ. ശിവ് ചോപ്ര കനേഡിയൻ ആരോഗ്യ വകുപ്പ് മേഖലയിൽ നടക്കുന്ന അഴിമതികളെ പറ്റി എഴുതിയ 'Corrupt to the Core - Memoirs of Health Canada Whistle blower'' എന്ന പുസ്തകത്തെ പറ്റിയുള്ള വിശദീകരണവും പ്രകാശനവും നടത്തപ്പെടും.

ബ്രാംപ്ടൺ 1 നൈറ്റ്‌സ്ബ്രിഡ്ജ് റോഡ് , സിറ്റി കമ്മ്യൂണിറ്റി സെന്ററിൽ വിവിധ ഇന്ത്യൻ ഭാഷാ മാദ്ധ്യമ പ്രവർത്തകർ അണിനിരക്കുന്ന നടക്കുന്ന ചടങ്ങിലേക്ക് എല്ലാ ഇൻഡോ കനേഡിയൻ മാദ്ധ്യമ പ്രവർത്തകരെയും സ്വാഗതം ചെയൂന്നുന്നതായി ചെയർമാൻ, പ്രസിഡന്റ, സെക്രട്ടറി, ഇവന്റ് ഡയറക്ടർ എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് http://www.indocanadianpressclub.org/index.html / email :info@indocanadianpressclub.org ആയി ബന്ധപ്പെടുക.