- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന ഇന്ത്യാ ഡേ മാറ്റിവച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും
ഡബ്ലിൻ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന ഇന്ത്യാ ഡേ 2015 മാറ്റി വച്ചതായി അറിയിപ്പ് പുറത്ത് വന്നു. ലോജിസ്റ്റിക്കൽ പ്രശനങ്ങളാണ് ഇന്ത്യാ ഡേ മാറ്റി വയ്ക്കുന്നതിന് കാരണമായി അധികൃതർ അറിയിച്ചിട്ടുള്ളത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിൽ ഓഗസ്റ്റ് 15നായിരുന്നു പ
ഡബ്ലിൻ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന ഇന്ത്യാ ഡേ 2015 മാറ്റി വച്ചതായി അറിയിപ്പ് പുറത്ത് വന്നു. ലോജിസ്റ്റിക്കൽ പ്രശനങ്ങളാണ് ഇന്ത്യാ ഡേ മാറ്റി വയ്ക്കുന്നതിന് കാരണമായി അധികൃതർ അറിയിച്ചിട്ടുള്ളത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിൽ ഓഗസ്റ്റ് 15നായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതോടനുംബന്ധിച്ച് വിവിധ ഭക്ഷണ സ്റ്റാളുകൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും നടത്താനിരുന്നതാണ്.
മലയാളം, വേൾഡ് മലയാളി കൗൺസിൽ, ക്രംലിൻ മലയാളി തുടങ്ങിയ സംഘടനകളുടെയും അയർലൻഡിലെ താമസിക്കുന്ന വിവിധ ഇന്ത്യൻ ജനതകളുടെ സംഘടനാ പ്രതിനിധികളും ഉൾപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യാ ഡേ പരിപാടി നടത്തുവാൻ തീരുമാനിച്ചിരുന്നത്. ഈ പരിപാടിയുടെ വിജയത്തോടെ ഇന്ത്യൻ ജനതയുടെ വിവിധ സംഘടനകളെ സംഘടിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫിക്കി എന്ന സംഘടനയുടെ രൂപീകരണവും ആലോചിച്ചിരുന്നതാണ്.
മലയാളം സംഘടനയുടെ നേതൃത്വത്തിൽ ചെണ്ടമേളം, ദിയാ ലിങ്ക് വിങ്ങ്സ്റ്റാറിന്റെ കുച്ചിപ്പുടി, അനഘ അജിത്തും സംഘവും അവതിരിപ്പിക്കുന്ന തിരുവാതിര, സപ്താരാമന്റെ ഭരതനാട്യം തുടങ്ങിയ മികച്ച കേരളാ സാസ്‌കാരിക പരിപാടികൾക്കൊപ്പം അയർലൻഡിലെ മലയാളികളുടെ ഇടയിൽ പ്രശസ്തമായ റോയൽ കേറ്ററിങ്ങ് എന്നിവയുടെ ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവയും ഇന്ത്യാ ഡേ യുടെ ഭാഗമായി നടത്താനിരുന്നതാണ്.
എന്നാൽ ഗാർഡാ , ഫയർ ഫോഴ്‌സ് അധികൃതർ നൽകിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സംഘാടകർക്ക് കുറഞ്ഞ സമയം ലഭിച്ചിരുന്നു എന്നതും ഇതിനായുള്ള ചരക്ക് നീക്കത്തിൽ കാലതാമസം വരുമെന്നതുമാണ് മറ്റൊരു ദിവസത്തേയ്ക്ക് പരിപാടി മാറ്റി വയ്ക്കാൻ കാരണമായതെന്നുമാണ് സൂചന.
- സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ