- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് സ്വാതന്ത്രദിനാഘോഷം അവിസ്മരണീയമായി
കൽബ : ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം പൂർണതോതിൽ കാത്തുസൂക്ഷിക്കാൻ കഴിയാതെ പോകുന്നത് ആശങ്കാ ജനകമാണെന്നു രാജ്യത്തെ നയിക്കുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും നാം കൂടുതൽ ജാഗ്രത പുലത്തണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. എല്ലാവർക്കും തുല്യ നീതി നൽകാനാണ് മഹാരഥന്മാരായ രാഷ്ട നേതാക്കൾ നമ്മെ പഠിപ്പിച്ചത്. ഉറപ്പു നൽകുന്നതും അത് തന്നെയാണ്. സമത്വവും സഹിഷ്ണുതയുമാണ് നമ്മൾ പരിപാലിച്ചു പോന്നത്. ലോകത്തിനു മുന്നിൽ തലയുയർത്തിപിടിച്ചു നടന്നതും അതുകൊണ്ട് തന്നെ. അദ്ദേഹം പറഞ്ഞു. മുഖ്യധാരയിൽ നിന്നും ഏതെങ്കിലുംഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ നാം പരാജയപ്പെട്ടുപോകും. വിഭാഗീയതയുടെ ദുഷ്ട ശക്തികളെ പരാജയപ്പെടുത്തണമെന്ന നമ്മുടെ രാഷ്ട്രപതിയുടെ വാക്കുകൾ ഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം.. ഇന്ത്യയുടെ 70 താ മത് സ്വാതന്ത്രിയ ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. രാഷ്ട്രപതിയ
കൽബ : ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം പൂർണതോതിൽ കാത്തുസൂക്ഷിക്കാൻ കഴിയാതെ പോകുന്നത് ആശങ്കാ ജനകമാണെന്നു രാജ്യത്തെ നയിക്കുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും നാം കൂടുതൽ ജാഗ്രത പുലത്തണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.
എല്ലാവർക്കും തുല്യ നീതി നൽകാനാണ് മഹാരഥന്മാരായ രാഷ്ട നേതാക്കൾ നമ്മെ പഠിപ്പിച്ചത്. ഉറപ്പു നൽകുന്നതും അത് തന്നെയാണ്. സമത്വവും സഹിഷ്ണുതയുമാണ് നമ്മൾ പരിപാലിച്ചു പോന്നത്. ലോകത്തിനു മുന്നിൽ തലയുയർത്തിപിടിച്ചു നടന്നതും അതുകൊണ്ട് തന്നെ. അദ്ദേഹം പറഞ്ഞു. മുഖ്യധാരയിൽ നിന്നും ഏതെങ്കിലുംഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ നാം പരാജയപ്പെട്ടുപോകും. വിഭാഗീയതയുടെ ദുഷ്ട ശക്തികളെ പരാജയപ്പെടുത്തണമെന്ന നമ്മുടെ രാഷ്ട്രപതിയുടെ വാക്കുകൾ ഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം.. ഇന്ത്യയുടെ 70 താ മത് സ്വാതന്ത്രിയ ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. മുൻ പ്രസിഡന്റ് ഡോക്ടർ നാരായണൻ, ട്രഷറർ ടി പി മോഹൻദാസ് , ആന്റണി സി എക്‌സ് ,അബ്ദുൽ കലാം ,ശിവദാസൻ, ഗോപി ബാബു, വി അഷ്റഫ് പി എം സൈനുദ്ധീൻ ,നിസാർ അഹമദ് , കെ എൽ ജെയിംസ്, സീമ ഉദയകുമാർ തുടങ്ങിയവർ പരിപാടിക്ക് നതൃത്വം നല്കി.