കൽബ : ഇന്ത്യയുടെ 71 മത് സ്വാതന്ത്ര്യദിന മാഘോഷിക്കുന്ന ഓരോഭാരതീയന്റെയും ഈ അഭിമാന മുഹൂർത്തത്തിലും മഹാത്മജി വിഭാവനം ചെയ്തസമ്പൂർണ്ണ സ്വാതന്ത്ര്യവും സമത്വവും തനതായ രൂപത്തിൽ എല്ലാജനവിഭാഗങ്ങളിലേക്കും എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത്പരിശോധിക്കപ്പെടെണ്ടതുണ്ടെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്ള് കച്ചറൽ ക്ലബ് പ്രസിഡന്റ്‌കെ സി അബൂബക്കർ പറഞ്ഞു.

മുഴുവൻ ജനങ്ങൾക്കും സുരക്ഷിതത്വ ബോധവും അവകാശവുംനേടിക്കൊടുക്കാൻ കഴിയുമ്പോൾ മാത്രമമെ സ്വാതന്ത്ര്യമതിന്റെ പൂർണാർത്ഥത്തിൽകൈവന്നതായി അവകാശപ്പെടാൻ കഴിയു. നിഭാഗ്യവശാൽ അടുത്ത കാലത്തായി അത്തരം ആത്മ വിശ്വാസങ്ങൾക്കു കോട്ടം തട്ടുന്ന ചില പ്രവണതകൾ വളർന്നു വരുന്നത് ആശങ്കയോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളുവെന്നും ക്ലബ്ബിൽ പതാകഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെകെടുംകാര്യസ്ഥതയും അനാസ്ഥയും അലംഭാവവും മൂലം പ്രാണവായു ലഭിക്കാതെ ജീവൻനഷ്ട്ടപ്പെട്ട നിർദോഷികളായ നൂറുക്കണക്കിന് പാവപ്പെട്ട പിഞ്ചോമനകളുടെ കരൾപിളർക്കുന്ന നേർമുഖം കണ്ടു വിങ്ങിപ്പൊട്ടുക്കുന്ന ഹൃദയവുമായാണ് നാംസ്വാതന്ത്ര്യദിനത്തെ വരവേൽക്കുന്നതുകൊണ്ട് തന്നെ മനസ്സ് തുറന്നുസന്തോഷിക്കനാവുന്നില്ല. സമൂഹത്തിൽ അസഹ്ഷ്ണുതയും ശൈഥില്യവും വർധിച്ചുവരുന്നത് ജനാധിപത്യ മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാ ണെന്നുംഅദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമ്മദ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വി ഡി മുരളീധാരൻ , അബ്ദുൽ കലാം, ശിവദാസൻ, അബിൻ മുഹമ്മദ്ഷാഫി, അജ്മൽ. നിസാർ അഹ്മദ് ഷെയ്ഖ്, സമ്പത്തു കുമാർ, അഷ്റഫ്‌പൊന്നാനി, സീമ ഉദയ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.