- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ഇന്ദർ കുമാറിന്റെ ആത്മഹത്യാ വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സിനിമയിലെ രംഗം; സിനിമയിലെ സീനിനെ യഥാർത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരം; സിനിമയിലെ ഈ രംഗം ചോർന്നതെങ്ങനെയെന്ന് അറിയില്ല; മരണം ഹൃദയാഘാതം മൂലം; വെളിപ്പെടുത്തലുമായി ഭാര്യ
കഴിഞ്ഞ വർഷം അന്തരിച്ച നടൻ ഇന്ദർ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയുടെ കാര്യത്തിൽ വിശദീകരണവുമായി ഭാര്യ പല്ലവി ഷറഫ് രംഗത്ത്. നടന്റെ ആത്മഹത്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഭാര്യ എത്തിയത്. മദ്യപിച്ചു കൊണ്ട് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഇന്ദർ പറയുന്ന വീഡിയോയാണിത്. ഇത് ഭാട്ടി പാഡി ഹെ യാർ എന്ന സിനിമയിലെ രംഗമാണെന്നും അടുത്തവർഷം ആദ്യം ഈ സിനിമ തീയേറ്ററുകളിലെത്തുമെന്നും എന്നാൽ വീഡിയോ എങ്ങനെ ചോർന്നുവെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സിനിമയിലെ സീനിനെ യഥാർഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരമാണ്. 2014ൽ ബലാത്സംഗക്കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ ആകെ തകർന്ന അവസ്ഥയുണ്ടായിരുന്നു. അക്കാലത്ത് വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തകർന്നുപോയ അവസ്ഥ വരെയുണ്ടായിരുന്നു. കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിൽ ആശങ്കയുണ്ടായിരു ന്നെങ്കിലും ഒരിക്കലും അദ്ദേഹം തോറ്റു കൊടുത്തിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ
കഴിഞ്ഞ വർഷം അന്തരിച്ച നടൻ ഇന്ദർ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയുടെ കാര്യത്തിൽ വിശദീകരണവുമായി ഭാര്യ പല്ലവി ഷറഫ് രംഗത്ത്. നടന്റെ ആത്മഹത്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഭാര്യ എത്തിയത്.
മദ്യപിച്ചു കൊണ്ട് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഇന്ദർ പറയുന്ന വീഡിയോയാണിത്. ഇത് ഭാട്ടി പാഡി ഹെ യാർ എന്ന സിനിമയിലെ രംഗമാണെന്നും അടുത്തവർഷം ആദ്യം ഈ സിനിമ തീയേറ്ററുകളിലെത്തുമെന്നും എന്നാൽ വീഡിയോ എങ്ങനെ ചോർന്നുവെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
സിനിമയിലെ സീനിനെ യഥാർഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരമാണ്. 2014ൽ ബലാത്സംഗക്കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ ആകെ തകർന്ന അവസ്ഥയുണ്ടായിരുന്നു. അക്കാലത്ത് വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തകർന്നുപോയ അവസ്ഥ വരെയുണ്ടായിരുന്നു. കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിൽ ആശങ്കയുണ്ടായിരു ന്നെങ്കിലും ഒരിക്കലും അദ്ദേഹം തോറ്റു കൊടുത്തിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ഒന്നുമല്ല പല്ലവി പറഞ്ഞു.
കഴിഞ്ഞ ജൂലായ് 28ന് തന്റെ നാൽപത്തിയഞ്ചാം പിറന്നാളിന്റെ തലേദിവസമാണ് ഇന്ദർ കുമാർ മരിച്ചത്. സൽമാൻ ഖാന്റെ വാണ്ടഡ് അടക്കം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ഇന്ദർ കുമാർ. ക്യോൻകി സാസ് ഭി കഭി ബഹു ഥി തുടങ്ങിയ പരമ്പരകളിലും ഇന്ദർ അഭിനയിച്ചിട്ടുണ്ട്.