- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡക്‌സ് ബഹ്റൈൻ പുസ്തക വിതരണ മേള ശ്രദ്ധേയമായി
ഇൻഡക്‌സ് ബഹ്റൈൻ കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിവന്നിരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണത്തിന്റെ സമാപനം ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ 'പുസ്തക വിതരണ മേളയായി' കഴിഞ്ഞ ദിവസം സമാജം ഹാളിൽ വെച്ച് നടക്കുകയുണ്ടായി. ബഹ്റൈനിലെ മുഴുവൻ സി ബി എസ് ഇ സ്‌കൂളുകളിലെയും പുസ്തകങ്ങൾ മേളയിൽ വിതരണം ചെയ്യുകയുണ്ടായി. ആയിരകണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആണ് അവസരം ഉപയോഗപ്പെടുത്തിയത്. അവരുടെ സൗകര്യത്തിനനുസരിച് പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നത് ഉപകാരപ്രദമായി. പാഠപുസ്തങ്ങൾക്കൊപ്പം സൗജന്യമായി നോട്‌സ് ബുക്കുകളും സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തിരുന്നു. രക്ഷിതാക്കളുടെ ബാഹുല്യം കാരണം അൽപം പ്രയാസം നേരിടേണ്ടിവന്നതിൽ ഇൻഡക്‌സ് ഭാരവാഹികൾ ഖേദം രേഖപ്പെടുത്തി. എങ്കിലും മേളയിൽ വന്നു ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും ടെക്‌സ്‌റ്ബുക്കുകളും നോട്‌സ് ബുക്കുകളും ശേഷനായി സാധനങ്ങളും വിതരണം ചെയ്യുവാനായി. ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ കുട്ടികളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകളും പാകുവാനായി എന്ന

ഇൻഡക്‌സ് ബഹ്റൈൻ കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിവന്നിരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണത്തിന്റെ സമാപനം ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ 'പുസ്തക വിതരണ മേളയായി' കഴിഞ്ഞ ദിവസം സമാജം ഹാളിൽ വെച്ച് നടക്കുകയുണ്ടായി.
ബഹ്റൈനിലെ മുഴുവൻ സി ബി എസ് ഇ സ്‌കൂളുകളിലെയും പുസ്തകങ്ങൾ മേളയിൽ വിതരണം ചെയ്യുകയുണ്ടായി. ആയിരകണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആണ് അവസരം ഉപയോഗപ്പെടുത്തിയത്. അവരുടെ സൗകര്യത്തിനനുസരിച് പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നത് ഉപകാരപ്രദമായി.
പാഠപുസ്തങ്ങൾക്കൊപ്പം സൗജന്യമായി നോട്‌സ് ബുക്കുകളും സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തിരുന്നു. രക്ഷിതാക്കളുടെ ബാഹുല്യം കാരണം അൽപം പ്രയാസം നേരിടേണ്ടിവന്നതിൽ ഇൻഡക്‌സ് ഭാരവാഹികൾ ഖേദം രേഖപ്പെടുത്തി. എങ്കിലും മേളയിൽ വന്നു ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും ടെക്‌സ്‌റ്ബുക്കുകളും നോട്‌സ് ബുക്കുകളും ശേഷനായി സാധനങ്ങളും വിതരണം ചെയ്യുവാനായി.
ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ കുട്ടികളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകളും പാകുവാനായി എന്നത് ശ്രദ്ധേയമായെന്ന് കൺവീനർ സാനി പോൾ പറഞ്ഞു. ചിത്രകാരൻ സത്യദേവിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി മരങ്ങൾ ഉണ്ടാക്കി കൊണ്ടുള്ള ഒരു പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു.സാമ്പത്തിക പരാധീനതയനുഭവിക്കുന്ന കുട്ടികൾക്ക് സയജന്യമായി യൂണിഫോറം വിതരണവും നടക്കുന്നുണ്ട്.
ഇൻഡക്‌സ് ചീഫ് കോർഡിനേറ്റർ റഫീക്ക് അബ്ദുല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ സി ആർ എഫ് ചെയർമാൻ ഉൽഖാടനം ചെയ്തു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ്. കാഷ്യസ് പെരേര വിശിഷ്ടാതിഥിയായിരുന്നു. ബഹറിൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ്ജ്, സെക്രട്ടറി എൻ. കെ. വീരമണി, സമാജം പുസ്തക ശേഖരണ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശങ്കൾ അർപ്പിച്ചു സംസാരിച്ചു. സേവി മാത്തുണ്ണി, കെ. രാമനുണ്ണി, അനീഷ് വർഗ്ഗീസ്, അശോക് കുമാർ എന്നിവർ നേതൃത്വം കൊടുത്തു. സാനി പോൾ സ്വാഗതവും അജി ഭാസി നന്ദിയും പറഞ്ഞു. പുസ്തക ശേഖരണവുമായി സഹകരിച്ച മുഴുവൻ സംഘടനകളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.


