- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച ബിജെപി എംഎൽഎ രാജ സിംഗിനെ വിലക്കി ഫേസ്‌ബുക്ക്; വിലക്ക് ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന്; നടപടി ശശി തരൂർ അടക്കമുള്ള പാർലമെന്ററി സമിതി ഫേസ്‌ബുക്ക് ഇന്ത്യൻ മേധാവിയെ വിളിച്ചുവരുത്തിയതിന് പിന്നാലെ
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച ബിജെപി എംഎൽഎ രാജ സിംഗിനെ ഒടുവിൽ ഫേസ്‌ബുക്ക് വിലക്കി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണു വിലക്കെന്നു ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു. ഫേസ്‌ബുക്കിന്റെ നയങ്ങൾ ലംഘിക്കുന്നവർക്കെതിരേ പരിശോധന സമഗ്രമായി നടക്കുകയാണെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കാരണമെന്നും കമ്പനി അറിയിച്ചു.
ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കം സംബന്ധിച്ച നയത്തിൽ ഫേസ്‌ബുക്ക് വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ രാജ സിങ്. ഫേസ്‌ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളിൽനിന്നും അദ്ദേഹത്തെ വിലക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കന്പനിയുടെ നടത്തിപ്പുകാർ തീരുമാനം നടപ്പിലാക്കിയില്ലെന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു.
ഫേസ്‌ബുക്കിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ബുധനാഴ്ച ഇന്ത്യയുടെ ഫേസ്‌ബുക്ക് തലവൻ അജിത് മോഹനെ വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജ സിംഗിനു വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിൽ ഫേസ്‌ബുക്ക് ബിജെപിക്കെതിരായി തീരുമാനങ്ങൾ കൈക്കൊണ്ടാൽ ബിസിനസ് താത്പര്യങ്ങളെ ബാധിക്കുമെന്നു ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്