ബംഗളൂരു: മുൻ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ റോഷൻ ബേഗിനെ സിബിഐ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തു. 4,000 കോടിയുടെ ഐ-മോണിറ്ററി അഡ്വൈസറി (ഐഎംഎ) പോൻസി അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

നേരത്തെ റോഷൻ ബേഗിനെ കോൺഗ്രസിൽനിന്നും പുറത്താക്കിയിരുന്നു. ഇന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച റോഷൻ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം സിബിഐ ശിവാജിനഗർ മുൻ എംഎൽഎയെ ബംഗളൂരു പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി ബേഗിനെ 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.