ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ ഡൽഹി ചലോ മാർച്ച് തടയാൻ ഡൽഹി-ഹരിയാന അതിർത്തി പൂർണമായും അടച്ചു. കോൺക്രീറ്റ് പാളികൾ ഉപയോഗിച്ചാണ് അതിർത്തി അടച്ചത്. ഡൽഹി നഗരത്തിൽനിന്നും 60 കിലോമീറ്റർ മാറി പാനിപ്പട്ട് വരെ കർഷകർ എത്തിയിട്ടുണ്ട്.

അതേസമയം, എങ്ങനെയും കർഷക മാർച്ച് തടയാനാണ് പൊലീസിന്റെ ശ്രമം. ഡൽഹി നഗരത്തിലേക്കുള്ള അതിർത്തി റോഡുകൾ പലതും മണ്ണിട്ട് അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതിർത്തിയിൽ ഡൽഹി പൊലീസ്, സിആർപിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ ഡ്രോണും വിന്യസിച്ചിട്ടുണ്ട്. രാവിലെ മാർച്ച് തടയാൻ കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പൊലീസ് ഉപയോഗിച്ചിരുന്നു.