- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം
ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വർഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം' എന്ന പുസ്തകം. എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി വളർന്ന രാജ്യമാണ് ഇന്ത്യ. വിഭജനാനന്തര കലാപങ്ങൾ, ഇന്നും തുടരുന്ന കാശ്മീർ സംഘർഷം, ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ജവഹർലാൽ നെഹ്‌റുവിന്റെ പ്രാധാന്യം, ഇന്ത്യ ചൈനാ ബന്ധം, ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും വിമർശനങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ വടംവലികൾ, ബാബ്‌റി മസ്ജിദ് തകർക്കലും അതിനെത്തുടർന്നുണ്ടായ വർഗീയ കലാപങ്ങളും, കോൺഗ്രസ് ഇതര ഭരണകൂടങ്ങൾ, ഇന്ത്യൻ സമ്പദ്ഘടന എന്നിങ്ങനെ ഭാരതചരിത്രത്തിലെ ഓരോ കാലഘട്ടത്തിലെയും സംഭവങ്ങൾ അനുപമമായ ശൈലിയിൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. രാമചന്ദ്ര ഗുഹയുടെ ദീർഘനാളത്തെ ഗവേഷണങ്ങൾക്കും അന്
ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വർഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം' എന്ന പുസ്തകം.
എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി വളർന്ന രാജ്യമാണ് ഇന്ത്യ. വിഭജനാനന്തര കലാപങ്ങൾ, ഇന്നും തുടരുന്ന കാശ്മീർ സംഘർഷം, ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ജവഹർലാൽ നെഹ്‌റുവിന്റെ പ്രാധാന്യം, ഇന്ത്യ ചൈനാ ബന്ധം, ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും വിമർശനങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ വടംവലികൾ, ബാബ്‌റി മസ്ജിദ് തകർക്കലും അതിനെത്തുടർന്നുണ്ടായ വർഗീയ കലാപങ്ങളും, കോൺഗ്രസ് ഇതര ഭരണകൂടങ്ങൾ, ഇന്ത്യൻ സമ്പദ്ഘടന എന്നിങ്ങനെ ഭാരതചരിത്രത്തിലെ ഓരോ കാലഘട്ടത്തിലെയും സംഭവങ്ങൾ അനുപമമായ ശൈലിയിൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. രാമചന്ദ്ര ഗുഹയുടെ ദീർഘനാളത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ പിറവിയെടുത്ത കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചത് പി കെ ശിവദാസാണ്.
1958ൽ ഡെറാഡൂണിൽ ജനിച്ച രാമചന്ദ്ര ഗുഹ ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഓസ്‌ലോ, സ്റ്റാൻഫോഡ് എന്നീ സർവകലാശാലകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. പാരിസ്ഥിതിക ശാസ്ത്രം, നരവംശശാസ്ത്രം, ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കർഷകരുടെ ചരിത്രം എന്നിങ്ങനെ വിവിധമേഖലകളിലായി പരന്നു കിടക്കുന്നവയാണ് രാമചന്ദ്രഗുഹയുടെ രചനാമേഖല. അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2009ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
പുസ്തകം - ഇന്ത്യ ഗാന്ധിക്കുശേഷം
ഗ്രന്ഥകാരൻ - രാമചന്ദ്ര ഗുഹ
വിവർത്തനം - പി കെ ശിവദാസ്
വിഭാഗം - ചരിത്രം
കടആച - 9788126428144
പേജ് - 1120
വില - 750.00
പ്രസാധകർ - ഡി സി ബുക്‌സ്