- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ജപ്പാനെ മറികടന്ന് ഇന്ത്യ ഒരു സ്ഥാനം മുന്നോട്ട് കുതിച്ചു; സാമ്പത്തിക വളർച്ചയിൽ ഈ വർഷം വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഐഎംഎഫ്
ന്യൂഡൽഹി: നിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നു. ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ (സിഇഒ) സർവ്വേയിലാണ് അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർഹൗസ് കോഓപ്പേർസ് എന്ന സ്ഥാപനമാണ് സർവ്വേ നടത്തിയത്. ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ്. ജപ്പാനെ മറികടന്ന് കൊണ്ടാണ് ഇന്ത്യയുടെ ഈ നേട്ടമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രസ്തുത സർവ്വേ പ്രകാരം അമേരിക്ക, ചൈന, ജർമ്മനി, യു.കെ എന്നീ രാജ്യങ്ങൾക്ക് ശേഷം ആകർഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ രംഗങ്ങളിലെ പരിഷ്‌കാരങ്ങൾ ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. അതിനിടയ്ക്ക്, ഈ വർഷം ഇന്ത്യയുടെതാണെന്ന് വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐ.എം.എഫ്) പറഞ്ഞു.2018ൽ 7.4 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു. 6
ന്യൂഡൽഹി: നിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നു. ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ (സിഇഒ) സർവ്വേയിലാണ് അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർഹൗസ് കോഓപ്പേർസ് എന്ന സ്ഥാപനമാണ് സർവ്വേ നടത്തിയത്.
ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ്. ജപ്പാനെ മറികടന്ന് കൊണ്ടാണ് ഇന്ത്യയുടെ ഈ നേട്ടമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രസ്തുത സർവ്വേ പ്രകാരം അമേരിക്ക, ചൈന, ജർമ്മനി, യു.കെ എന്നീ രാജ്യങ്ങൾക്ക് ശേഷം ആകർഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ രംഗങ്ങളിലെ പരിഷ്‌കാരങ്ങൾ ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതിനിടയ്ക്ക്, ഈ വർഷം ഇന്ത്യയുടെതാണെന്ന് വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐ.എം.എഫ്) പറഞ്ഞു.2018ൽ 7.4 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളർച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നത് 2018ൽ കാണാമെന്നും ഐ.എം.എഫ് പറയുന്നു.