- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ- ഓസ്ട്രേലിയ പരമ്പര; ഐപിഎല്ലിന് പിന്നാലെ നാല് ട്വന്റി 20 പരമ്പരകൾ; ടീം ഇന്ത്യയുടെ മുന്നൊരുക്കം ഇങ്ങനെ

മുംബൈ: ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര കളിക്കും. ഇന്ത്യ ആതിഥേയരാകുന്ന പരമ്പര സെപ്റ്റംബറിലാണ് നടക്കുക.
ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സിംബാബ്വെ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ നാട്ടിൽ പരമ്പര കളിക്കും. അക്കൂട്ടത്തിൽ സെപ്റ്റംബറിൽ ഇന്ത്യയിലേക്കുമെത്തും.
ഐപിഎല്ലിനും ലോകകപ്പിനും ഇടയിൽ ഇന്ത്യ കളിക്കുന്ന നാലാമത്തെ ട്വന്റി 20 പരമ്പരയായിരിക്കുമിത്. ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് പരമ്പര. പിന്നാലെ രണ്ട് ടി20 മത്സരങ്ങൾക്കായി ഇന്ത്യ അയർലൻഡിലേക്ക് പുറപ്പെടും.
പിന്നാലെ ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് കളിക്കും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ മാറ്റിവച്ച അവസാന ടെസ്റ്റിലാണ് ഇരുവരും നേർക്കുനേർ വരിക. ശേഷം മൂന്ന് ടി20- ഏകദിന മത്സരങ്ങളും നടക്കും.
ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യക്ക് ഗുണം ചെയ്യും. ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക.
2021 യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. പാക്കിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരോട് ഇന്ത്യ തോൽക്കുകയുണ്ടായി.
ഇത്തവണയും പാക്കിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്ൻ ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തും.


