- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തടവിൽ ഉള്ള കുറ്റവാളികളെ കൈമാറുന്നതിനായി കരാറിൽ ഒപ്പ് വച്ച് ബഹ്റിനും ഇന്ത്യയും; ആദ്യ ഇന്ത്യ അറബ് ലീഗ് മന്ത്രിതല കൂടിക്കാഴ്ച്ച ഇന്ന്; ബഹ്‌റിൻ സന്ദർശനത്തിനെത്തിയ സുഷമാ സ്വരാജിന് ഊഷ്മള സ്വീകരണം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സുഷമാ സ്വരാജ് ബഹ്‌റിനിലെത്തി. ഇന്ന് നടക്കുന്ന ആദ്യ ഇന്ത്യ അറബ് ലീഗ് മന്ത്രിതല കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കാനാണ് മന്ത്രി രാജ്യത്തെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി തടവിലുള്ള കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ബഹറിനും കരാറിൽ ഒപ്പ് വച്ചു. ഇരു രാജ്യത്തെയും പൗരന്മാരായ കുറ്റവാളികളുടെ കൈമാറ്റം ഇത
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സുഷമാ സ്വരാജ് ബഹ്‌റിനിലെത്തി. ഇന്ന് നടക്കുന്ന ആദ്യ ഇന്ത്യ അറബ് ലീഗ് മന്ത്രിതല കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കാനാണ് മന്ത്രി രാജ്യത്തെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി തടവിലുള്ള കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ബഹറിനും കരാറിൽ ഒപ്പ് വച്ചു. ഇരു രാജ്യത്തെയും പൗരന്മാരായ കുറ്റവാളികളുടെ കൈമാറ്റം ഇതോടെ സാധ്യമാകും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ബഹറിന്റെ വിദേശകാര്യമന്ത്രി ഷെയ്ക്ക് ഖാലിദ് അൽ ഖലീഫ എന്നിവർ നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു കരാറിൽ ഒപ്പുവച്ചത്.
ബഹറിനിൽ മൂന്ന് ലക്ഷം ഇന്ത്യക്കാരെങ്കിലും ഉണ്ട്. ബഹറിനിലെ ഏറ്റവും വലിയ വിദേശ സമൂഹവും ഇന്ത്യക്കാരുടേതാണ്. ഭൂരിഭാഗം പേരും ബ്ലൂകോളർ ജോലിക്കാരാണ്. ഇന്നലെ ബഹ്‌റൈനിലെത്തിയ സുഷമ സ്വരാജിനെ ബഹ്‌റിൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഖലിഫ സ്വീകരിച്ചു.
ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. നാലു മണിക്ക് മന്ത്രി സഖിർ എയർ ബേസിൽ നടക്കുന്ന ബഹറിൻ അന്താരാഷ്ട്ര എയർ ഷോ സന്ദർശിച്ചു. ബഹറിൻ രാജാവ് ഷെയ്ഖ് ഹമദ് ബിന് ഇസ അൽ ഖലീഫയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ബഹ് റൈൻ രാജാവിനോടൊപ്പമാണ് മന്ത്രി ഇന്ത്യയുടെ സാരംഗ് ഹെലികോപ്തർ ടീമും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസും ആകാശത്തൊരുക്കിയ വിസ്മയക്കാഴ്ചകൾ കണ്ടത്.
തുടർന്ന് ഇന്ത്യൻ പ്രതിരോധ സേനയുടെ പവലിയനും മന്ത്രി സന്ദർശിച്ചു. ബഹ്‌റിൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഖലിഫയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം പവലിയനിലെ കാഴ്ചകൾ കാണാനെത്തിയിരുന്നു. എയർക്രാഫ്റ്റ് മോഡലിന്റെയും അത്യന്താ സുപ്രീം കൗൺസിൽ ഫോർ യൂത്ത്ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ള പ്രമുഖർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.