- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ ഇനി ആൽഫബെറ്റ് എന്ന പുതിയ കമ്പനിക്കു കീഴിൽ; ഇന്ത്യൻ വംശജൻ സുന്ദർ പിച്ചായി പുതിയ സിഇഒ
ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന് ഇനി ഇന്ത്യക്കാരൻ നേതൃത്വം നൽകും. തമിഴ്‌നാട് സ്വദേശി സുന്ദർ പിച്ചായിയെ പുതിയ സിഇഒ ആയി ഗൂഗിൾ പ്രഖ്യാപിച്ചു. അതേസമയം നിരവധി മാറ്റങ്ങൾക്കും ഗൂഗിൾ കളമൊരുക്കുന്നുണ്ട്. പ്രവർത്തനങ്ങൾ ഇനി മുതൽ ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ കീഴിലായിരിക്കും. ഗൂഗിൾ സിഇഒ ലാറി പേജാണ് ആൽഫബെറ്റിന്റെ സിഇഒ. ചെന്നൈയിൽ ജനിച്ച വ്
ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന് ഇനി ഇന്ത്യക്കാരൻ നേതൃത്വം നൽകും. തമിഴ്‌നാട് സ്വദേശി സുന്ദർ പിച്ചായിയെ പുതിയ സിഇഒ ആയി ഗൂഗിൾ പ്രഖ്യാപിച്ചു.
അതേസമയം നിരവധി മാറ്റങ്ങൾക്കും ഗൂഗിൾ കളമൊരുക്കുന്നുണ്ട്. പ്രവർത്തനങ്ങൾ ഇനി മുതൽ ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ കീഴിലായിരിക്കും. ഗൂഗിൾ സിഇഒ ലാറി പേജാണ് ആൽഫബെറ്റിന്റെ സിഇഒ.
ചെന്നൈയിൽ ജനിച്ച വ്യക്തിയാണ് സുന്ദർ പിച്ചായി. ഖൊരഗ്പൂർ ഐഐടിയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടിയ ശേഷം സ്റ്റാൻഡ്‌ഫോർഡിൽ നിന്ന് എംഎസും പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഗൂഗിൾ ക്രോമിന്റേയും ഗൂഗിൾ ഡ്രൈവിന്റേയും പിന്നിൽ പ്രവർത്തിച്ച സുന്ദർ ഇപ്പോൾ ഗൂഗിളിന്റെ സീനിയർ വൈസ് പ്രസിഡന്റാണ്. ഗൂഗിളിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരൻ കൂടിയാണ് 43കാരനായ സുന്ദർ പിച്ചായ്. നിലവിലെ ഗൂഗിൾ സിഇഒ ലാറി പേജാണ് സുന്ദർ പിച്ചായിയെ പുതിയ ഗൂഗിൾ സിഇഒ ആയി പ്രഖ്യാപിച്ചത്.
ആൽഫബെറ്റ് എന്ന കമ്പനിയുടെ കീഴിലായിരിക്കും ഗൂഗിളിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ. യൂട്യൂബ്, ഗൂഗിൾ മാപ്പ്, ആപ്ലിക്കേഷൻ, ഗൂഗിൾ വെങ്ച്വർ, ഗൂഗിൾ എക്‌സ് എന്നിവ പ്രത്യേക വിഭാഗങ്ങളായി പ്രവർത്തിക്കും.
ലാറി പേജായിരിക്കും ആൽഫബെറ്റിന്റെ സിഇഒ. സെർജി ബ്രിൻ പ്രസിഡന്റും എറിക് സ്മിത്ത് എക്‌സിക്യൂട്ടീവ് ചെയർമാനുമാകും. ഡയറക്ടർ ബോർഡ് അംഗങ്ങൾ ആൽഫബെറ്റിലും തുടരും. ഇതിനിടെ പുതിയ മാറ്റങ്ങൾ ലാറി പേജ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചയുടൻ ഗൂഗിളിന്റെ ഓഹരികൾ കുതിച്ചുയർന്നു.
2014 ഫെബ്രുവരിയിൽ ഹൈദരാബാദ് സ്വദേശിയായ സത്യ നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു ഗൂഗിളിന്റെ തലപ്പത്തും ഒരു ഇന്ത്യക്കാരൻ എത്തിയത്.