- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികൾ; ജോൺ കെ ജോർജ് പ്രസിഡന്റ്
ന്യൂയോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡിസംബർ 10ന് ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജോൺ കെ. ജോർജ്, വൈസ് പ്രസിഡന്റായി ജോഫ്രിൻ ജോസ്, സെക്രട്ടറിയായി ലിജോ ജോൺ, ജോയിന്റ് സെക്രട്ടറിയായി പോൾ ജോസ്, ട്രഷററായി സാബു മാർക്കോസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷൈജു കളത്തിൽ, ജോസ് മലയിൽ, ആന്റുവർക്കി, സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്റർമാരായി ജോർജ് കൊട്ടാരം, ഫിലിപ്പ് കുര്യൻ, ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി ജിൻസ്മോൻ പി. സക്കറിയ എന്നിവരെയുംതെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ജനുവരി 28ന് വൈകുന്നേരം അഞ്ചിനു ടൈസൺസെന്ററിൽ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ ഐസിഎഎയിൽവിവിധ കത്തോലിക്ക വിഭാഗങ്ങളിൽ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളുണ്ട്.
ന്യൂയോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡിസംബർ 10ന് ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജോൺ കെ. ജോർജ്, വൈസ് പ്രസിഡന്റായി ജോഫ്രിൻ ജോസ്, സെക്രട്ടറിയായി ലിജോ ജോൺ, ജോയിന്റ് സെക്രട്ടറിയായി പോൾ ജോസ്, ട്രഷററായി സാബു മാർക്കോസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷൈജു കളത്തിൽ, ജോസ് മലയിൽ, ആന്റുവർക്കി, സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
ഓഡിറ്റർമാരായി ജോർജ് കൊട്ടാരം, ഫിലിപ്പ് കുര്യൻ, ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി ജിൻസ്മോൻ പി. സക്കറിയ എന്നിവരെയുംതെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ജനുവരി 28ന് വൈകുന്നേരം അഞ്ചിനു ടൈസൺസെന്ററിൽ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.
അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ ഐസിഎഎയിൽവിവിധ കത്തോലിക്ക വിഭാഗങ്ങളിൽ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളുണ്ട്.



