- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്‌സീനേഷൻ; 2.20 കോടി ഡോസ് വാക്‌സീൻ ഏഴുമണിയോടെ പിന്നിട്ടു; ലക്ഷ്യം രണ്ടര കോടി; രണ്ട് കോടി പിന്നിടുന്നത് ആദ്യം; ചൈനയെ മറികടന്നേക്കും; നേട്ടം പ്രധാനമന്ത്രിക്കുള്ള 'പിറന്നാൾ സമ്മാനം'
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ പുതിയ നേട്ടം കുറിച്ച് രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്സിനേഷൻ രണ്ട് കോടി ഡോസ് കടന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിവരെ 2.2 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
നരേന്ദ്ര മോദിയുടെ 71-ാം പിറന്നാൽ ദിനമായിരുന്ന വെള്ളിയാഴ്ച വാക്സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഒറ്റദിവസം ഏറ്റവും കൂടുതൽ വാക്സിൻ കുത്തിവെപ്പ് നൽകിയ റെക്കോർഡ് നിലവിൽ ചൈനയുടെ പേരിലാണ്. ജൂൺ 24ന് ചൈനയിൽ 2.47 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു. രാത്രിയോടെ ഈ റെക്കോർഡ് മറികടക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
#LargestVaccineDrive #Unite2FightCorona pic.twitter.com/Uly8hVAZY6
- Ministry of Health (@MoHFW_INDIA) September 17, 2021
കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ 2.21 കോടി ആളുകൾ രാജ്യത്ത് വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയെടുത്താണ് റെക്കോർഡ് വാക്‌സിനേഷനുള്ള പ്രചാരണം തുടങ്ങിയത്.
'പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ രാജ്യത്തെ വാക്സിനേഷൻ ഒരു കോടി ഡോസ് പിന്നിട്ടിരുന്നു. അതിവേഗത്തിലുള്ള നേട്ടമാണിത്. നമ്മൾ ഇനിയും മുന്നേറുകയാണ്. വാക്സിനേഷനിൽ രാജ്യം വെള്ളിയാഴ്ച പുതിയ റെക്കോർഡ് തീർക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനമായി നൽകാം', കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
PM @NarendraModi जी के जन्मदिवस पर देश ने 1:30 बजे तक अब तक सबसे तेज 1 करोड़ वैक्सीन लगाने का आँकड़ा पार कर लिया है, और हम निरंतर आगे बढ़ रहे है।
- Mansukh Mandaviya (@mansukhmandviya) September 17, 2021
मुझे विश्वास है की आज हम सभी टीकाकरण का नया कीर्तिमान बना कर प्रधानमंत्री जी को उपहार स्वरूप देंगे। #VaccineSeva #HappyBdayModiji pic.twitter.com/qw6jMrxFyu
വൈകീട്ടോടെ വാക്സിനേഷൻ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഢമരരശിലടല്മ, ഒമുു്യആറമ്യങീറശഷശ എന്നീ ഹാഷ്ടാഗുകളോടെയാണ് ബിജെപി നേതാക്കളുടെ ട്വീറ്റ്.
ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരന്മാർക്ക് വാക്‌സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേരെ വാക്‌സീൻ ചെയ്ത രാജ്യം. ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ 42,000 പേർക്കും സെക്കൻഡിൽ 700 പേർക്കും ഇന്ത്യയിൽ വാക്‌സീൻ നൽകിയെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അതിവേഗം വാക്‌സീനേഷൻ പൂർത്തിയാക്കാനാണം സർക്കാരിന്റെ പദ്ധതി. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് നല്ല രീതിയിലാണ് വാക്‌സീനേഷൻ പുരോഗമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ