ന്യൂഡൽഹി: അതിർത്തിയിലെ തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യയും ചൈനയും. സേനാതല ചർച്ചകൾ വൈകാതെ വീണ്ടും തുടങ്ങുമെന്നും അറിയിപ്പ്. അതിർത്തിയിലെ തർക്കം പരിഹരിക്കാനുള്ള സമിതികളുടെ യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി പ്രസ്താവന നടത്തിയത്.

പന്ത്രണ്ടാമത് സീനിയർ കമാണ്ടർതല ചർച്ചകൾ തുടങ്ങാനുള്ള തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പാംഗോങ് തടാകത്തിന്റെ വടക്ക്-തെക്ക് തീരങ്ങളിൽ നിന്ന് സൈന്യങ്ങൾ പിന്മാറിയിരുന്നു. എന്നാൽ അതിനുശേഷം പലമേഖലകളിലും പിന്മാറ്റം നടക്കുന്നില്ല. ചർച്ചകളുമായി മുന്നോട്ട് പോകാൻ എന്തായാലും രണ്ട് രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്.