- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ; ഇന്ത്യയുമായുള്ള കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളത്തിന്റെ റോഡ് നിർമ്മാണം; രാജ്യത്തിന്റെ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയർത്തി ചൈനീസ് പട്ടാളത്തിന്റെ നടപടി; വിഷയത്തിൽ അമേരിക്കയുടെ പിന്തുണയും പ്രതീക്ഷിച്ച് ഇന്ത്യ
കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളം നിർമ്മിച്ച റോഡാണ് ഇന്ത്യക്ക് പ്രകോപനം സൃഷ്ടിക്കാൻ കാരണം. വിഷയവുമായി ബന്ധപ്പെട്ട് ഉരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിർത്തി തർക്കത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ കൂടി എത്തിയതോടെയാണ് സംഭവം ഇപ്പോൾ രാജ്യശ്രദ്ധ നേടാൻ കാരണം. ദോക്ലാമിൽ ഏകപക്ഷീയമായി ഒന്നും നടപ്പാക്കരുതെന്ന് അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ദോക്ലാമിൽ ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ. പ്രദേശത്ത് നിലനിൽക്കുന്ന സ്ഥിതി സൈനികശക്തിയിലൂടെ മാറ്റാൻ ശ്രമിക്കരുതെന്ന് ജപ്പാൻ പറഞ്ഞു. ദോക്ലാമിലെ സ്ഥിതിവിശേഷങ്ങൾ ജപ്പാൻ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും മേഖലയുടെ സ്ഥിരതയെത്തന്നെ ബാധിക്കാൻ തർക്കത്തിന് കഴിയുമെന്നും ജപ്പാനീസ് അംബാസഡർ കെഞ്ചി ഹിരാമത്‌സു പറഞ്ഞു. ജപ്പാന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ത്യയുടെ വാദത്തിന് കൂടുതൽ ശക്തി ലഭിച്ചു. ഭൂട്ടാനുമായുള്ള കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളമാണ് റോഡ് നിർമ്മാണം തുടങ്ങിയതെന്ന ഇന്ത
കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളം നിർമ്മിച്ച റോഡാണ് ഇന്ത്യക്ക് പ്രകോപനം സൃഷ്ടിക്കാൻ കാരണം. വിഷയവുമായി ബന്ധപ്പെട്ട് ഉരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിർത്തി തർക്കത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ കൂടി എത്തിയതോടെയാണ് സംഭവം ഇപ്പോൾ രാജ്യശ്രദ്ധ നേടാൻ കാരണം. ദോക്ലാമിൽ ഏകപക്ഷീയമായി ഒന്നും നടപ്പാക്കരുതെന്ന് അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദോക്ലാമിൽ ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ. പ്രദേശത്ത് നിലനിൽക്കുന്ന സ്ഥിതി സൈനികശക്തിയിലൂടെ മാറ്റാൻ ശ്രമിക്കരുതെന്ന് ജപ്പാൻ പറഞ്ഞു. ദോക്ലാമിലെ സ്ഥിതിവിശേഷങ്ങൾ ജപ്പാൻ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും മേഖലയുടെ സ്ഥിരതയെത്തന്നെ ബാധിക്കാൻ തർക്കത്തിന് കഴിയുമെന്നും ജപ്പാനീസ് അംബാസഡർ കെഞ്ചി ഹിരാമത്‌സു പറഞ്ഞു. ജപ്പാന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ത്യയുടെ വാദത്തിന് കൂടുതൽ ശക്തി ലഭിച്ചു.
ഭൂട്ടാനുമായുള്ള കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളമാണ് റോഡ് നിർമ്മാണം തുടങ്ങിയതെന്ന ഇന്ത്യയുടെ വാദത്തിന് ബലം പകരുന്നതാണ് ജപ്പാന്റെ നിലപാട്. പ്രദേശത്തെ ഇന്ത്യയുടെ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയർത്തുന്നതാണ് ചൈനീസ് പട്ടാളത്തിന്റെ നടപടി. ദോക്ലാമിലെ ചൈനയുടെ നിർമ്മാണം ഇന്ത്യൻ സൈന്യം തടഞ്ഞ് ഏതാണ്ട് രണ്ടു മാസത്തിനുശേഷമാണ് ജപ്പാനീസ് അംബാസഡർ കെഞ്ചി ഹിരാമത്‌സുവിന്റെ ഇന്ത്യാ അനുകൂല പ്രസ്താവന.
നേരത്തേ, ചർച്ചയിലൂടെ ഇരു രാജ്യങ്ങളും തർക്കം പരിഹരിക്കണമെന്ന് അമേരിക്ക രണ്ടു തവണ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായി ദോക്ലാമിൽ ഒന്നും നടപ്പാക്കരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും ഇന്ത്യയുടെ നിലപാടിന് അനുകൂലമായിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ ജപ്പാനും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.