ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാം. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ കുറിത്ത് അധികം ആർക്കും അറിയില്ല. ഇന്ത്യ പരാജയപ്പെട്ട ഒരു യുദ്ധം നടന്നു എന്നല്ലാതെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ ആഴം മനസ്സിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ ഭീഷണി ചൈനയാണ് എന്നതാണ് സത്യം. പാക്കിസ്ഥാനേക്കാൾ മോശമായാണ് കാശ്മീരിന്റെ ഒരു ഭാഗത്ത് ചൈന ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങൾക്കിടയിലും പുറത്തുമായി നിരവധി പ്രശ്‌നങ്ങൾ ഇന്ന് ഉണ്ട്. അതിൽ പ്രധാനം അതിർത്തി തർക്കവും ടിബറ്റൻ പ്രശ്‌നവും ജലതർക്കവുമാണ്. ഈ പ്രശ്‌നങ്ങൾ ഇങ്ങനെ തുടർന്ന് പോകുന്നത് ഇന്നത്തെ സാഹചര്യങ്ങളെ മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ഭാവി ബന്ധത്തെയും ബാധിക്കുമെന്നത് തീർച്ച.ജമ്മു കാശ്മീരിന്റെ 43,180 കിലോമീറ്റർ ചൈനയുടെ അധീനതയിലാണ്. അത് ഇന്ത്യൻ മാപ്പിൽ ഉൾപ്പെടുത്തി എന്നല്ലാതെ ഇന്ത്യയ്ക്ക് അവകാശമില്ല. അത് ചൈന പേര് നൽകി ചൈനയുടെ ഭാഗമായി നില നിർത്തിയിരിക്കുകാണ്. അതേസമയം ഇന്ത്യയുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് ചൈനയുടെതാണെന്ന് അവകാശപ്പെട്ട് ഇവർ രംഗത്ത് എത്തി. എന്നാൽ 1987ൽ അരുണാചലിനെ ഇന്ത്യയുടെ സംസ്ഥാനമാക്കി ഇന്ത്യ നിലനിർത്തി. ചൈന പറയുന്നത് അരുണാചൽ പ്രദേശ് അവർക്ക് വേണമെന്നാണ്. ഇതേ തുടർന്ന് 1963ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം രണ്ട് തവണ കൂടി ഇന്ത്യ ചൈന സംഘർഷം ഉണ്ടായി. 1987 വരെ ഇന്ത്യ ചൈനയുമായി ബന്ധം ഉണ്ടായില്ല. പിന്നീട് ചർച്ച കളിലൂടെ പ്രശ്‌നപരിഹാരമാവുകയും ചെയ്തു. നമ്മുടെ കയ്യിൽ ഇപ്പോളുള്ള പ്രദേശം നമ്മുടേതും അവരുടെ കയ്യിലുള്ളേത് അവരുടെതെന്നും ഈ ചർച്ചയോടെ കരാറായി.