- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി തർക്കത്തിൽ ചർച്ചയ്ക്കില്ലെന്ന് വീണ്ടും ചൈന; ഇന്ത്യൻ സൈന്യം അതിർത്തിയിൽ നിന്ന് പിന്മാറണം; ഇന്ത്യ പിന്മാറിയില്ലെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമാകും; നയതന്ത്ര ശ്രമങ്ങൾ ഇനിയുണ്ടാകില്ലെന്നും ചൈന
ബെയ്ജിങ് : അതിർത്തിത്തർക്കത്തിൽ നിലപാട് കടുപ്പിച്ച് വീണ്ടും ചൈന.സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്‌നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യാതൊരുവിധ ഒത്തുതീർപ്പു ചർച്ചകൾക്കും തയാറല്ലെന്നു വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യം അടിയന്തരമായി ദോക് ലാ മേഖലയിൽനിന്നു പിന്മാറണമെന്നും ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആവശ്യപ്പെട്ടു. അതിർത്തിയിൽ നിന്ന് സൈന്യം പിൻവാങ്ങിയില്ലെങ്കിൽ ഇന്ത്യയെ കൂടുതൽ കുഴപ്പത്തിലേക്കും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷതയിലേക്കും എത്തിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവയും പ്രസ്താവനയിൽ പറഞ്ഞു. 'ഇപ്പോഴത്തെ സംഭവങ്ങളിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കുമില്ല. ഡോക്ലാമിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ സൈന്യം നിർബന്ധമായും പിൻവാങ്ങണം. ഇത് ചൈനയുടെ അതിർത്തിയാണ്' പ്രസ്താവനയിൽ പറയുന്നു. പാക്കിസ്ഥാൻ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്
ബെയ്ജിങ് : അതിർത്തിത്തർക്കത്തിൽ നിലപാട് കടുപ്പിച്ച് വീണ്ടും ചൈന.സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്‌നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യാതൊരുവിധ ഒത്തുതീർപ്പു ചർച്ചകൾക്കും തയാറല്ലെന്നു വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യം അടിയന്തരമായി ദോക് ലാ മേഖലയിൽനിന്നു പിന്മാറണമെന്നും ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആവശ്യപ്പെട്ടു.
അതിർത്തിയിൽ നിന്ന് സൈന്യം പിൻവാങ്ങിയില്ലെങ്കിൽ ഇന്ത്യയെ കൂടുതൽ കുഴപ്പത്തിലേക്കും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷതയിലേക്കും എത്തിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവയും പ്രസ്താവനയിൽ പറഞ്ഞു.
'ഇപ്പോഴത്തെ സംഭവങ്ങളിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കുമില്ല. ഡോക്ലാമിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ സൈന്യം നിർബന്ധമായും പിൻവാങ്ങണം. ഇത് ചൈനയുടെ അതിർത്തിയാണ്' പ്രസ്താവനയിൽ പറയുന്നു. പാക്കിസ്ഥാൻ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
അതിർത്തി പ്രദേശം ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതിർത്തി കടന്ന് എത്തിയ സൈനികരെ പിൻവലിക്കണമെന്ന ചൈനയുടെ നിർദ്ദേശം ഇന്ത്യ കേട്ടതായി ഭാവിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലുള്ള ചർച്ചകൾക്കുമില്ലെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി തർക്കത്തെക്കുറിച്ചും ലഡാക് മേഖലയിൽ 2013ലും 2014ലും ഉണ്ടായ പ്രശ്‌നങ്ങളും ഗ്‌ളോബൽ ടൈംസ് സൂചിപ്പിക്കുന്നുണ്ട്. അതിർത്തി ലംഘിച്ച ഇന്ത്യ അന്നത്തേതിനു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നതെന്നു കരുതരുത്. നയതന്ത്രശ്രമങ്ങളുടെ ഭാഗമായാണ് അന്നു പ്രശ്‌നങ്ങൾ അവസാനിച്ചത്. എന്നാൽ ഇപ്പോൾ അതുണ്ടാകില്ലെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമ്മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാൻ ഇതിനെ ആദ്യം എതിർത്തു. തൊട്ടു പിന്നാലെ ഇന്ത്യയും. ദോക് ലാ ഭാഗത്ത് ഉടൻ തന്നെ ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.
അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ പ്രശ്‌നത്തിന് കാരണം ഇന്ത്യൻ സൈന്യമാണെന്നാണ് ചൈനയുടെ ആരോപണം