ന്യുയോർക്ക്: ഹോളീസിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഓഗസ്റ്റ് 3 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പകലും രാത്രിയിലുമായി നടക്കുന്ന പൊതു യോഗങ്ങളിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനും വേദാദ്ധ്യാപകനുമായ റവ. വി.ജെ സാംകുട്ടി, സുവിശേഷകൻ സാം ജോസഫ് കുമരകം എന്നിവർ ദൈവവചന പ്രഭാഷണം നടത്തുമെന്ന് സഭാ സെക്രട്ടറി ബ്രദർ സാം തോമസ് അറിയിച്ചു. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേത്യ്‌രുത്വം നൽകും. റവ. സാമുവേൽ ജോൺ സീനിയർ ശുശ്രൂഷകനായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാം തോമസ്: 516 967 2307