- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം തരംഗത്തിലും ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കാം; മരണസംഖ്യയും ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണവും കൂടാൻ സാധ്യത ഇല്ലെന്ന് എയിംസ് ഡയറക്ടർ
ന്യൂഡൽഹി: യൂറോപ്പിലും അമേരിക്കയിലും കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ സ്ഥിതിഗതികൾ എങ്ങനെയാവും? രണ്ടാം തരംഗം പൂർണമായി വിട്ടുമാറാത്ത ഇന്ത്യയിൽ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ രാജ്യത്ത് വലിയ തോതിൽ രോഗബാധയുണ്ടായതും ജനസംഖ്യയിലെ ഭൂരിഭാഗത്തിനും വാക്‌സിൻ ലഭിച്ചതും ഇന്ത്യയിൽ തീവ്രത കുറയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മൂന്നാം തരംഗത്തിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയില്ല. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്നും എയിംസ് ഡയറക്ടർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story